Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local News

District News

വിശ്വാ​സ​ത്തി​ല്‍ ആ​ഴ​പ്പെ​ട്ട് സ്‌​നേ​ഹ​ത്തി​ല്‍ വ​ള​ര​ണം: മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ശ്വാ​സ​ത്തി​ല്‍ ആ​ഴ​പ്പെ​ട്ട് സ്‌​നേ​ഹ​ത്തി​ല്‍ വ​ള​ര​ണ​മെ​ന്ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ്് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷം സാ​ന്ത്വ​ന​സ​ദ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​മു​ദാ​യ സം​ഘ​ട​ന​യാ​ണ​ന്നും സാ​മൂ​ഹി​ക നീ​തി​ക്കാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന് സ​ഭ​യു​ടെ ചൈ​ത​ന്യം മ​റ്റു​ള​ള​വ​രി​ലേ​ക്ക് പ​ക​രു​ക​യാ​ണ് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ദൗ​ത്യ​മെ​ന്നും ബി​ഷ​പ് കൂ​ട്ടിച്ചേ​ര്‍​ത്തു.

ക​ത്തീ​ഡ്ര​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സാ​ബു കൂ​ന​ന്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഷേ​ണ്‍​സ്റ്റാ​ട്ട് മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ നി​ര്‍​മ​ല, സാ​ന്ത്വ​ന​സ​ദ​ന്‍ സെ​ക്ര​ട്ട​റി സി​സ്റ്റ​ര്‍ ബി​ന്‍​സി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ജോ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ്് ഷാ​ജു ക​ണ്ടം​കു​ള​ത്തി, ക​ത്തീ​ഡ്ര​ല്‍ ട്ര​സ്റ്റി ജി​ജി പ​ള്ളാ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി റോ​ബി കാ​ളി​യ​ങ്ക​ര വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ ഡേ​വി​സ് ച​ക്കാ​ല​ക്ക​ല്‍ വാ​ര്‍​ഷി​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന രാ​ജേ​ഷ്, രൂ​പ​ത പ്ര​തി​നി​ധി മി​നി കാ​ളി​യ​ങ്ക​ര എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

മൊ​ബൈ​ൽഷോ​പ്പി​ൽ വ​ന്ന യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ക​യ്‌​പ​മം​ഗ​ലം:  ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ മൊ​ബൈ​ൽ ഷോ​പ്പി​ലെ​ത്തി​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​രു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സ്റ്റേ​ഷ​ൻ റൗ​ഡി ലി​സ്റ്റി​ലു​ള്ള ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണ​നാം​കു​ളം എ​റാ​ക്ക​ൽ വീ​ട്ടി​ൽ   സൂ​ര​ജ് (അ​നു - 40), ഒ​ല്ലൂ​ർ പൊ​ന്നൂ​ക്ക​ര പു​റ​ങ്ങാ​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ഷ്ണു (33) എ​ന്നി​വ​രെ​യാ​ണ് ക​യ്‌​പ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 6.45നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ചെ​ന്ത്രാ​പ്പി​ന്നി ജം​ഗ്ഷ​ന് പ​ടി​ഞ്ഞാ​റു​വ​ശ​ത്തു​ള്ള 'ഈ​സി മൊ​ബൈ​ൽ' ഷോ​പ്പി​ൽ ഫോ​ൺ ന​ന്നാ​ക്കാ​നെ​ത്തി​യ ചാ​മ​ക്കാ​ല സ്വ​ദേ​ശി യ​ദു​വി​നെ (31) യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ പ്ര​തി​ക​ൾ ക​ട​യ്ക്കു​ള്ളി​ൽ വ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക​ൾ കൊ​ണ്ടും കീ-​ചെ​യി​നി​ലു​ണ്ടാ​യി​രു​ന്ന ചെ​റി​യ ക​ത്രി​ക ഉ​പ​യോ​ഗി​ച്ചും പ്ര​തി​ക​ൾ യ​ദു​വി​നെ പ​രി​ക്കേ​ൽ​പ്പി​ച്ചു.

തു​ട​ർ​ന്ന് യ​ദു​വി​ന്‍റെ സ്കൂ​ട്ട​റി​ന്‍റെ താ​ക്കോ​ൽ ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി ഭീ​ഷ​ണി​പ്പെ​ടു​ത്തി, ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് ഗൂ​ഗി​ൾ പേ ​വ​ഴി 1000 രൂ​പ പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്തു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​യ്പ​മം​ഗ​ലം  സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ടി.​കെ. ബി​ജി​ത്ത്, എ​സ്ഐ മ​ണി​ക​ണ്ഠ​ൻ,  ഗ്രേ​ഡ് എ​എ​സ്ഐ മാ​രാ​യ പി.​വി. രാ​ജേ​ഷ് ,  പി.​കെ. രാ​ജേ​ഷ്, ജോ​ബി, ജോ​സ​ഫ്, ര​മേ​ഷ്, ഗ്രേ​ഡ്  സീ​നി​യ​ർ സി​പി ഒ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, ജ്യോ​തി​ഷ്, ര​ജ​നീ​ഷ്, സി​നോ​ജ്, സി​പി​ഒ വി​പി​ൻ​ദാ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

District News

മെ​റ്റ്സ് സ്കൂ​ൾ ഓ​ഫ് എ​ൻജിനി​യ​റിം​ഗി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് ശി​ല്പ​ശാ​ല

മാ​ള: മെ​റ്റ്സ് സ്കൂ​ൾ ഓ​ഫ് എ​ൻജിനി​യ​റിം​ഗി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് 2026 ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഡാ​റ്റാ സ​യ​ൻ​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻജിനി​യ​റിം​ഗ് എ​ന്നീ ഡി​പ്പാ​ർ​ട്ട്മെ​ന്‍റുക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.

പ്ര​മു​ഖ എഐ ഗ​വേ​ഷ​ണ-​പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ 10എ​ക്സ് മൈ​ൻ​ഡ്സ് ഫൗ​ണ്ട​റും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ സി​ദ്ധാ​ർ​ത്ഥ് വി​നോ​ദ് ശി​ല്പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. മെ​റ്റ്സ് ഗ്രൂ​പ്പ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഷാ​ജു ആന്‍റ​ണി അ​യി​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​റ്റ്സ് സ്കൂ​ൾ ഓ​ഫ് എ​ൻജി​നിയ​റിം​ഗ് പ്രി​ൻ​സി​പ്പൽ പ്ര​ഫ. ഡോ. ​അം​ബി​കാദേ​വി അ​മ്മ, ​മെ​റ്റ്സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സിഇഒ പ്ര​ഫ. അ​ഡ്വ. ഡോ. ​ജോ​ർ​ജ് കോ​ല​ഞ്ചേ​രി, മെ​റ്റ്സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​പോ​ൾ മു​ണ്ടാ​ട​ൻ, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഡോ. ​എ. സു​രേ​ന്ദ്ര​ൻ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻഡ് എ​ൻജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി എ​സ്. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

District News

വീ​ട്ടി​ൽ​നി​ന്ന് ആ​റ​ര പ​വ​നും പ​ണ​വും ക​വ​ർ​ന്നു

ചാ​വ​ക്കാ​ട്: വീ​ട്ടു​കാ​ർ ക​ല്യാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ​പോ​യ സ​മ​യ​ത്ത് വീ​ട്ടി​ൽ​നി​ന്ന് ആ​റ​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും അ​യ്യാ​യി​രം രൂ​പ​യും മോ​ഷ​ണം​പോ​യി. ബ്ലാ​ങ്ങാ​ട് പ​ള്ളി​ക്കു സ​മീ​പം പ​ള്ള​ത്ത് മ​ന​ക്ക​ൽ അ​ബ്ദു​ൾ ക​രീ​മി​ന്‍റെ വീ​ട്ടി​ലാ​ണ് ഞാ​യ​റാ​ഴ്ച മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​ട​മ​യും ഭാ​ര്യ​യും മ​രു​മ​ക​ളും വൈ​കി​ട്ട് തൃ​ശൂ​രി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. രാ​ത്രി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്.

വീ​ടി​ന്‍റെ മു​ക​ളി​ലെ ഗ്രി​ൽ പൊ​ളി​ച്ച് വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് താ​ഴ​ത്തെ നി​ല​യി​ൽ എ​ത്തി​യ​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മു​ക​ളി​ലെ മു​റി​ക​ളി​ലെ അ​ല​മാ​ര​യി​ലെ സാ​ധ​ന​ങ്ങ​ളും മ​റ്റും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ചാ​വ​ക്കാ​ട് എ​സ്എ​ച്ച്ഒ എ​ൻ.​എ​സ്. രാ​ജീ​വ് പ​റ​ഞ്ഞു.

District News

അ​ഞ്ചുകി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ വീ​ണ്ടും ക​ഞ്ചാ​വ് വേ​ട്ട. ഒ​ഡീ​ഷ​യി​ൽ​നി​ന്ന് എ​ത്തി​ച്ച അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. ഒ​ഡീ​ഷ സോ​നാ​പു​ർ സ്വ​ദേ​ശി സ​ഞ്ജീ​വ് മ​ഹാ​ക​റി (36)നെ​യാ​ണ് തൃ​ശൂ​ർ റേ​ഞ്ച് എ​ക്സ്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി​ജോ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​പ​ണി​യി​ൽ പ​ത്തു​ല​ക്ഷം വി​ല​മ​തി​ക്കും. പൂ​ത്തോ​ൾ പി ​ആ​ൻ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഒ​രു​വ​ട്ടം ക​ഞ്ചാ​വെ​ത്തി​ച്ചാ​ൽ 10,000 രൂ​പ പ്ര​തി​ഫ​ലം കി​ട്ടു​മെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യ​താ​യി എ​ക്സൈ​സ് പ​റ​ഞ്ഞു.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ.​പി പ്ര​വീ​ണ്‍​കു​മാ​ർ, എ​ൻ.​ആ​ർ. രാ​ജു, കെ.​എ​സ്. ഗി​രീ​ഷ്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ബി. സി​ജോ​മോ​ൻ, നി​ധി​ൻ എം. ​മാ​ധ​വ​ൻ, എം.​ഡി. ബി​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റെ​നി​ൽ രാ​ജ​ൻ, ധ​നു​സ് കൃ​ഷ്ണ, അ​നൂ​പ് ദാ​സ്, ഷാ​ജി​ത് എ​ന്നി​വ​ർ പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

District News

ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് സൗ​ഹാ​ർ​ദ​പ​ര​മാ​യി പെ​രു​മാ​റ​ണ​മെ​ന്നു വൈ​ദ്യു​തി മ​ന്ത്രി

തൃ​ശൂ​ർ: പ​രാ​തി​യു​മാ​യി ഫോ​ണി​ലോ നേ​രി​ട്ടോ ബ​ന്ധ​പ്പെ​ടു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളോ​ടു സൗ​ഹാ​ർ​ദ​പ​ര​മാ​യി പെ​രു​മാ​റാ​ൻ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് നി​ർ​ദ​ശി​ച്ചു. ക​ള​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വൈ​ദ്യു​തി മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വൈ​ദ്യു​തി ത​ട​സം ജ​ന​ങ്ങ​ളെ കൃ​ത്യ​സ​മ​യ​ത്ത് അ​റി​യി​ക്കാ​ൻ സെ​ക്‌​ഷ​ൻ പ​രി​ധി​ക​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ സ​ജീ​വ​മാ​ക്ക​ണം. ഫോ​ൺ കോ​ളു​ക​ളോ​ടു പ്ര​തി​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​ത്. വൈ​ദ്യു​തി ത​ട​സം സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. വൈ​ദ്യു​തി സു​ര​ക്ഷാ​ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ക്ക​ണം. വൈ​ദ്യു​തി ഉ​ത്പാ​ദ​ന, വി​ത​ര​ണ, പ്ര​സ​ര​ണ മേ​ഖ​ല​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​മി​തി​ക​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രെ​യും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ വി​ളി​ക്കാ​ൻ എം​എ​ൽ​എ​മാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണം. എം​എ​ൽ​എ ചെ​യ​ർ​പേ​ഴ്സ​ണും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ക​ൺ​വീ​ന​റു​മാ​യ സ​മി​തി മ​ണ്ഡ​ല​ത​ല​ത്തി​ലെ പ്ര​വൃ​ത്തി​ക​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്ത​ണം. പെ​രി​ങ്ങ​ൽ​ക്കു​ത്തി​ലും ഷോ​ള​യാ​റി​ലും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ന​വീ​ക​രി​ച്ച് മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​കു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ വ​നം​വ​കു​പ്പു​മാ​യി കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ച​ർ​ച്ച ന​ട​ത്ത​ണം. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി, പി​ഡ​ബ്ല്യു​ഡി തു​ട​ങ്ങി മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പ​നം ആ​വ​ശ്യ​മു​ള്ള പ്ര​വൃ​ത്തി​ക​ളി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

 

District News

ജാ​വാ, യെ​സ്‌​ഡി ഉ​ട​മ​ക​ളും വി​ന്‍റേ​ജ് വാ​ഹ​ന​പ്രേ​മി​ക​ളും ഒ​ത്തു​കൂ​ടി

തൃ​ശൂ​ർ: ലോ​ക ജാ​വാ​ദി​ന​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ജാ​വാ യെ​സ്‌​ഡി ഉ​ട​മ​ക​ളും വി​ന്‍റേ​ജ് വാ​ഹ​ന​പ്രേ​മി​ക​ളും തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ഒ​ത്തു​കൂ​ടി.

വി​ന്‍റേ​ജ് മോ​ട്ടോ​ർ സൈ​ക്കി​ൾ ക്ല​ബാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. 60 ക​ളി​ലെ ജാ​വ​യും 96ൽ ​ഇ​റ​ക്കി​യ അ​വ​സാ​ന മോ​ഡ​ലാ​യ മൊ​ണാ​ർ​ക് ഉ​ൾ​പ്പ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഹോ​മി ജോ​സ​ഫ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത റാ​ലി ചി​മ്മി​നി ഡാ​മി​ൽ അ​വ​സാ​നി​പ്പി​ച്ചു. ചി​മ്മി​നി വ​ന്യ​ജീ​വി ഇ​ക്കോ ടൂ​റി​സം വ​നം വ​കു​പ്പു​മാ​യി ഒ​ത്തു​ചേ​ർ​ന്നു വി​ത്തു​ണ്ട എ​റി​യ​ൽ- വ​ന​വ​ത്ക​ര​ണം പ​രി​പാ​ടി​യി പ​ങ്കെ​ടു​ത്തു.

ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ഫ്രാ​ങ്കോ ടി.​ലൂ​യി​സ്, റി​ജോ​യ് ചി​റ​യ​ത്ത്, ലിം​ഷാ​ദ് പ​ടു​വി​ങ്ങ​ൽ, അ​രു​ൺ ചേ​ലൂ​ർ, ശ്രീ​രാ​ഗ്, ജീ​സ​ൺ, സോ​മ​ൻ അ​ന്തി​ക്കാ​ട്, അ​ന​ന്തു നാ​രാ​യ​ണ​ൻ, റെ​ബി മാ​ത്യു, വി​ജീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മ​നീ​ഷ് പ​ദ്മ​നാ​ഭ​ൻ ന​ന്ദി പ​റ​ഞ്ഞു.

District News

വി​ക​സ​ന​ത്തി​ൽ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളും പ​ങ്കു​വ​ഹി​ക്കു​ന്നു: രാ​ജ​ൻ ജെ.​ പ​ല്ല​ൻ

തൃ​ശൂ​ർ: നാ​ടി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും സ​മ​ർ​പ്പി​ക്കേ​ണ്ട​തു ജ​ന​പ്ര​തി​നി​ധി​ക​ൾ മാ​ത്ര​മ​ല്ലെ​ന്നും റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഗ്രാ​മ​സ​ഭ​ക​ളാ​ണെ​ന്നും രാ​ജ​ൻ ജെ.​പ​ല്ല​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ദേ​ശീ​യ കൂ​ട്ടാ​യ്മ​യാ​യ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സു​വ​നീ​ർ പ്ര​കാ​ശ​ന​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ധീ​ര​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​നു​ദ്ദീ​ൻ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പു​തു​ക്കു​ടി മു​ര​ളീ​ധ​ര​ൻ, സ​ന​ൽ​കു​മാ​ർ, ഹ​രി​ദാ​സ്, ജെ​യിം​സ്, കൃ​ഷ്ണ​കു​മാ​ർ, എ.​സി. ശേ​ഖ​ർ, കെ. ​ഹേ​മാം​ബി​ക, ക​വി​ത ജെ​യിം​സ്, പ്രി​ൻ​സി സാ​ബു, ഫൗ​സി​യ അ​സാ​ദ്, പി.​ഡി. അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മുന്നറിയിപ്പില്ലാതെ പുതുക്കാട് സര്‍വീസ് റോഡ് അടച്ചു

പു​തു​ക്കാ​ട്: വേ​ണ്ട​ത്ര മു​ന്‍​ക​രു​ത​ലോ ആ​സൂ​ത്ര​ണ​മോ ഇ​ല്ലാ​തെ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പു​തു​ക്കാ​ട് മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ പ​ണി ആ​രം​ഭി​ച്ച​തോ​ടെ ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടു​ന്ന​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി.

മു​ന്‍​കൂ​ട്ടി​യു​ള്ള അ​റി​യി​പ്പി​ല്ലാ​തെ സ​ര്‍​വീ​സ്റോ​ഡ് അ​ട​ച്ച​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ക​യാ​ണ്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​രു​മാ​യും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ ച​ര്‍​ച്ച​യൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. മേ​ല്‍​പ്പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തു​മാ​യി നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ങ്കു​ക​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, പോ​ലീ​സ് സ്റ്റേ​ഷ​ന്‍, ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍, ആ​ശു​പ​ത്രി, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ എ​ന്നി​വ​യു​ണ്ട്. പ​ണി പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​ക​ള്‍ അ​ട​യു​മെ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്.

പ​ദ്ധ​തി​യു​ടെ അ​ന്തി​മ രൂ​പ​രേ​ഖ പ​ര​സ്യ​പ്പെ​ടു​ത്താ​തെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത് ഗു​ണ​ക​ര​മാ​കി​ല്ലെ​ന്നും കൃ​ത്യ​മാ​യ ഡി​സൈ​ന്‍ ല​ഭ്യ​മാ​ക്കി​യാ​ല്‍ മാ​ത്ര​മേ ബ​ദ​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യൂ എ​ന്നും ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്കി. പ​രാ​തി​ക​ള്‍ നേ​രി​ട്ട് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​ധി​കൃ​ത​രു​മാ​യി യോ​ഗം​ചേ​രാ​ന്‍ തീ​രു​മാ​നി​ച്ചു.

വി​ഷ​യം ച​ര്‍​ച്ച​ചെ​യ്യാ​ന്‍ സ​ര്‍​വക​ക്ഷി​യോ​ഗം വി​ളി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ടെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​തി ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജോ​ജു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

District News

ഐ​എം​എ ജി​ല്ലാ കാ​ർ​ണി​വ​ൽ സ​മാ​പി​ച്ചു

തൃ​ശൂ​ർ: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ (ഐ​എം​എ) ജി​ല്ലാ കാ​ർ​ണി​വ​ൽ സ​മാ​പി​ച്ചു. ഹോ​ട്ട​ൽ എ​ലൈ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ൽ ന​ട​ന്ന പ​രി​പാ​ടി ഐ​എം​എ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ. ര​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എം​എ ജി​ല്ലാ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​കെ. ജി​ജു, ഐ​എം​എ നി​യു​ക്ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി. ഗോ​പി​കു​മാ​ർ, ഐ​എം​എ ജി​ല്ലാ ക​ണ്‍​വീ​ന​ർ ഡോ. ​ജോ​സ​ഫ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യി​ലെ 13 ഐ​എം​എ ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്നാ​യി 500 ഡോ​ക്ട​ർ​മാ​ർ കാ​ർ​ണി​വ​ലി​ൽ പ​ങ്കെ​ടു​ത്തു. ഐ​എം​എ വ​നി​താ വി​ഭാ​ഗം (വി​മ) തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​മേ​ള​യും പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. ഐ​എം​എ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​എ മാ​ർ​ത്താ​ണ്ഡ പി​ള്ള, ഐ​എം​എ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​അ​ല​ക്സ് ഫ്രാ​ങ്ക്ളി​ൻ, ഡോ. ​ബാ​ബു ര​വീ​ന്ദ്ര​ൻ, ഐ​എം​എ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ. ര​മേ​ഷ്, ഐ​എം​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എ. ശ്രീ​വി​ലാ​സ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

District News

ഇ​ന്ത്യ ചു​റ്റി​യ കു​ടും​ബ​ത്തി​ന് അ​ക്ഷ​യ സം​രം​ഭ​ക​രു​ടെ ആ​ദ​രം

തൃ​ശൂ​ർ: കാ​ർ വീ​ടാ​ക്കി ഒ​രു മാ​സ​ക്കാ​ലം ഇ​ന്ത്യ​യി​ലെ 15 സം​സ്ഥാ​ന​ങ്ങ​ളി​ലെ വൈ​വി​ധ്യ​ങ്ങ​ൾ ക​ണ്ട് മ​ന​സി​ലാ​ക്കി​യ കു​ടും​ബ​ത്തെ ​തൃ​ശൂ​ർ ജി​ല്ലാ അ​ക്ഷ​യ സം​രം​ഭ​ക കൂ​ട്ടാ​യ്മ ആ​ദ​രി​ച്ചു. സു​നി​ൽ സൂ​ര്യ , ഭാ​ര്യ ര​തി സു​നി​ൽ, മ​ക്ക​ളാ​യ പി.​എ​സ്. ആ​കാ​ശ്, ശ്വേ​ത എ​സ്. കു​മാ​ർ, ബ​ന്ധു​വാ​യ അം​ബ​രീ​ഷ് എ​ന്നി​വ​രാ​ണ് ഒ​ന്നി​ച്ച് യാ​ത്ര​ചെ​യ്ത​ത്. ഒ​രു മാ​സ​ക്കാ​ലം കൊ​ണ്ട് 9000 ത്തി​ൽ പ​രം കി​ലോ​മീ​റ്റ​ർ ഇ​വ​ർ പി​ന്നി​ട്ടു.

പാ​ല​യ്ക്ക​ലി​ൽ അ​ക്ഷ​യ കേ​ന്ദ്ര​വും ഫോ​ട്ടോ​ഗ്രാ​ഫി സ്റ്റു​ഡി​യോ​യും ന​ട​ത്തു​ന്ന ഈ ​കു​ടും​ബം സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ജീവനക്കാരെ ഏ​ല്പി​ച്ചാ​ണ് യാ​ത്ര​പോ​യ​ത്. എ.​ഡി. ജ​യ​ൻ, എ​സ്. ഷി​ജി​ൽ കു​മാ​ർ, ജ​യ​പ്ര​കാ​ശ്  മ​ഠ​ത്തി​ൽ, എം.​ജെ. സി​ജോ, എ.​ജി. പ്ര​വീ​ൺ, എ.​ടി. റ​ഫീ​ക്ക്, എം.​പി. ഉ​ണ്ണി, പി.​കെ. ഷീ​ല, സി​നി ജോ​സ് ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഗ്രീ​ൻ​ഫീ​ൽ​ഡ് ഫൗ​ണ്ടേ​ഷ​ന്‍റെ മി​ക​വ്- 2026 ആ​ദ​ര​സ​മ്മേ​ള​നം

ചി​റ്റൂ​ർ: ഗ്രീ​ൻ​ഫീ​ൽ​ഡ് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ക​വ്- 2026 സം​ഘ​ടി​പ്പി​ച്ചു. ചി​റ്റൂ​ർ റൂ​റ​ൽ ക്രെ​ഡി​റ്റ് കോ- ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​സി. പ്രീ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ. ദി​നേ​ശ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സി​ൽ സു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​നു സ​ത്സേ​വ​ന പ​ത്രം ല​ഭി​ച്ച സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ന്‍റി​യ​ർ സ​നു എം. ​സ​നോ​ജി​നെ കെ.​സി. പ്രീ​ത് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ഹ​സീ​ന ഹ​ക്കീം, ഗ്രീ​ൻ​ഫീ​ൽ​ഡ് ഫാ​ർ​മേ​ഴ്സ് ക്ല​ബ് ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ആ​ർ. പ്ര​ജ്, എ. ​ആ​ഷി​ഫ്, എം. ​അ​ക്ഷ​യ്, എ​സ്. ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഒ​റ്റ​പ്പാ​ലം- ചെ​ർ​പ്പു​ള​ശേ​രി റോ​ഡി​ൽ ച​തി​ക്കു​ഴി​ക​ൾ

അ​പ​ക​ട​യാ​ത്ര ഒ​ഴി​വാ​ക്കി വാ​ഹ​ന​യാ​ത്രി​ക​ർ


ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം - ചെ​ർ​പ്പു​ള്ള​ശേ​രി പാ​ത യി​ലൂ​ടെ യാ​ത്ര ന​ര​ക​തു​ല്യ​ത്തി​നു​മ​പ്പു​റ​മെ​ന്നു യാ​ത്രി​ക​ർ. യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന ക​ടു​ത്ത ദു​രി​ത​ത്തി​ന് എ​ന്നു പ​രി​ഹാ​ര​മാ​വു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല. വി​ര​ലി​ലെ​ണ്ണാ​വു​ന്ന ജീ​വ​ന​ക്കാ​രാ​ണ് പാ​ത​യി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്.

ഈ ​നി​ല തു​ട​ർ​ന്നാ​ൽ ന​ട​പ്പു​വ​ർ​ഷ​വും പാ​ത​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ടി​ല്ല. ഒ​റ്റ​പ്പാ​ലം മു​ത​ൽ ചെ​ർ​പ്പു​ള​ശേ​രി വ​രെ റോ​ഡി​ൽ ചെ​റു​തും വ​ലു​തു​മാ​യ കു​ഴി​ക​ൾ നി​ര​വ​ധി​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ഏ​തു രീ​തി​യി​ൽ വെ​ട്ടി​ച്ചെ​ടു​ത്താ​ലും കു​ഴി​യി​ൽ​പ്പെ​ടു​ന്ന അ​വ​സ്ഥ. ബ​സു​ക​ളും, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും എ​ല്ലാം ഒ​രു​പോ​ലെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും അ​പ​ക​ട​ക​ര​വു​മാ​ണ് യാ​ത്ര.
മ​ഴ​പെ​യ്താ​ൽ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​യും. ഇ​ത​റി​യാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ കു​ഴി​ക​ളി​ൽ​പ്പെ​ട്ട് അ​പ​ക​ട​ത്തി​ൽ ചാ​ടു​ന്ന​തും നി​ത്യ സം​ഭ​വ​മാ​യി തീ​ർ​ന്നി​ട്ടു​ണ്ട്.

നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ പാ​ത​യെ ഇ​പ്പോ​ൾ​ത​ന്നെ കൈ​യൊ​ഴി​ഞ്ഞ​മ​ട്ടാ​ണ്. മ​റ്റു യാ​ത്രാ​മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

പാ​ത​യി​ൽ ടാ​റി​ന്‍റെ അം​ശം പോ​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. അ​തേ​സ​മ​യം കി​ഴൂ​രി​ന​പ്പു​റം ചെ​ർ​പ്പു​ള​ശേ​രി  ടൗ​ൺ പ​രി​സ​രം വ​രെ​യു​ള്ള ഭാ​ഗ​ത്തെ ന​വീ​ക​ര​ണം ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​യ​താ​ണ് ഏ​ക നേ​ട്ട​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. സ്ഥ​ല​മേ​റ്റെ​ടു​പ്പും വ​ള​വു​ക​ൾ നി​വ​ർ​ത്ത​ലും ഉ​ൾ​പ്പെ​ടെ റോ​ഡ് വി​പു​ലീ​ക​ര​ണം സം​ബ​ന്ധി​ച്ച സാ​ങ്കേ​തി​ക കു​രു​ക്കു​ക​ളി​ൽ​പെ​ട്ടു ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി തു​ട​ങ്ങാ​ൻ ത​ന്നെ ഏ​റെ വൈ​കി​യി​രു​ന്നു. അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി ഒ​രു വ​ർ​ഷ​വും ആ​റു​മാ​സ​വും പി​ന്നി​ടു​മ്പോ​ൾ പൂ​ർ​ത്തി​യാ​യ​തു പാ​ത​യോ​ര​ത്തെ ചാ​ലു​ക​ളു​ടെ​യും ഏ​താ​നും ക​ലു​ങ്കു​ക​ളു​ടെ​യും നി​ർ​മാ​ണം മാ​ത്ര​മാ​ണ്. ആ​കെ 27 ക​ലു​ങ്കു​ക​ളാ​ണു പാ​ത​യി​ൽ നി​ർ​മി​ക്കേ​ണ്ട​ത്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​ക്കാ​ണു പാ​ത​യു​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല. ക​രാ​ർ പ്ര​കാ​ര​മു​ള്ള നി​ർ​മാ​ണ കാ​ലാ​വ​ധി മാ​ർ​ച്ച് 31നു ​പൂ​ർ​ത്തി​യാ​യ​താ​ണ്.

54 കോ​ടി രൂ​പ ചെ​ല​വി​ൽ കെ​ആ​ർ​എ​ഫ്ബി​യു​ടെ (കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ്) നേ​തൃ​ത്വ​ത്തി​ലാ​ണു പാ​ത​യു​ടെ ന​വീ​ക​ര​ണം. ഒ​റ്റ​പ്പാ​ലം മു​ത​ൽ ചെ​ർ​പ്പു​ള​ശ്ശേ​രി വ​രെ​യു​ള്ള റോ​ഡ് കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി രണ്ടുഘ​ട്ട​ങ്ങ​ളാ​യി വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കാ​ൻ ആ​റു​വ​ർ​ഷം മു​മ്പാ​ണു പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.
ഇ​ഴ​ഞ്ഞു​നീ​ങ്ങി​യി​രു​ന്ന പ​ണി ഇ​തി​നി​ടെ നി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു. താ​ലൂ​ക്കി​ലെ ര​ണ്ടു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണി​ത്. ഒ​റ്റ​പ്പാ​ല​ത്തു നി​ന്നു മ​ല​പ്പു​റം ജി​ല്ല​യി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നു​ള്ള പ്ര​ധാ​ന​പാ​ത​യും ഇ​തു​ത​ന്നെ​യാ​ണ്. ഒ​റ്റ​പ്പാ​ലം മേ​ഖ​ല​യി​ൽ നി​ന്ന് ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കു പോ​കു​ന്ന രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണു യാ​ത്രാ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

District News

ഏ​ലം​പാ​ടി ജ​ല​പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

നെ​ന്മാ​റ: നെ​ല്ലി​യാ​മ്പ​തി​യി​ല്‍​നി​ന്ന് പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ലേ​ക്കു വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന ഏ​ലം​പാ​ടി പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നെ​ന്മാ​റ യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക പ​ഠ​നം ന​ട​ത്തി​യി​ട്ടും തു​ട​ർ​ന്ന് യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.

നെ​ല്ലി​യാ​മ്പ​തി മ​ല​നി​ര​ക​ളി​ൽ നി​ന്നു​ത്ഭ​വി​ക്കു​ന്ന നൂ​റ​ടി​പ്പു​ഴ ഏ​ലം​പാ​ടി​യി​ലൂ​ടെ ഒ​ഴു​കി പി​ന്നീ​ട് കാ​ര​പ്പാ​റ പു​ഴ​യി​ലൂ​ടെ ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ പ​തി​ക്കു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്തു​പോ​ലും മി​ക​ച്ച നീ​രൊ​ഴു​ക്കു​ള്ള ഈ ​ജ​ല​സ്രോ​ത​സി​നെ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​നാ​ണ് ഏ​ലം​പാ​ടി​ക്ക് സ​മീ​പം ത​ട​യ​ണ നി​ർ​മി​ച്ച് കേ​ശ​വ​ൻ​പാ​റ വ​ഴി ക​മ്പി​പ്പാ​ലം ക​ട​ത്തി പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മു​ൻ എം​എ​ൽ​എ കെ. ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ജ​ല​വി​ഭ​വ വ​കു​പ്പി​ലെ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സം​ഘ​വും പ്ര​ദേ​ശ​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഏ​ലം​പാ​ടി​യി​ൽ ത​ട​യ​ണ നി​ർ​മി​ച്ച് വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ ട​ണ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ ക​മ്പി​പ്പാ​ല​ത്തേ​ക്കു വെ​ള്ള​മെ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ഘ​ട​കം.
വേ​ന​ൽ​ക്കാ​ല​ത്തും നൂ​റ​ടി​പ്പു​ഴ​യി​ൽ ആ​വ​ശ്യ​ത്തി​ന് ജ​ല​ല​ഭ്യ​ത​യു​ള്ള​തി​നാ​ൽ ഒ​ക്ടോ​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ലേ​ക്ക് അ​ധി​ക​ജ​ലം എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​ലൂ​ടെ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് ജ​ല​സേ​ച​ന​ത്തി​നാ​യി തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​നു ആ​നു​പാ​തി​ക​മാ​യി നെ​ല്ലി​യാ​മ്പ​തി​യി​ൽ​നി​ന്നു​ള്ള ജ​ല​വും ല​ഭ്യ​മാ​കു​ക​യും ജ​ല​ല​ഭ്യ​ത കൂ​ടു​ത​ൽ സ്ഥി​ര​ത​യാ​ർ​ജി​ക്കു​ക​യും ചെ​യ്യും.

പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ആ​യ​ക്കെ​ട്ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ത്യേ​കി​ച്ച് പ​ച്ച​ക്ക​റി കൃ​ഷി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​നും വ​ര​ൾ​ച്ച​ക്കാ​ല​ത്ത് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നും ഇ​തു​സ​ഹാ​യ​ക​ര​മാ​കും. കൂ​ടാ​തെ പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​നെ ആ​ശ്ര​യി​ച്ചു​ള്ള സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കും പ​ദ്ധ​തി കൂ​ടു​ത​ൽ ക​രു​ത്തേ​കു​മെ​ന്നും സം​ഘ​ട​ന വി​ല​യി​രു​ത്തി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും വേ​ന​ൽ​ക്കാ​ല ജ​ല​ക്ഷാ​മ​വും രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്തി​ന്റെ ദീ​ർ​ഘ​കാ​ല ജ​ല​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഏ​ലം​പാ​ടി പ​ദ്ധ​തി അ​തി​വേ​ഗം പു​ന​രു​ജ്ജീ​വി​പ്പി​ച്ച് ന​ട​പ്പാ്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നെ​ന്മാ​റ യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ജോ​ജി തോ​മ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​നി കു​റ്റി​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ജി ഇ​ട​യി​ല​ത്തു​ണ്ടി​യി​ൽ, ജോ​സ് കു​ട്ടി ചെ​റു​പ​റ​മ്പി​ൽ, ജോ​ൺ​സ​ൺ ചെ​റു​പ​റ​മ്പി​ൽ, ജി​നി ജോ​സു​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

കു​ള​പ്പു​ള്ളി​യി​ൽ പു​തി​യ സി​ഗ്ന​ൽ​ സം​വി​ധാ​ന​മാ​യി

ഷൊ​ർ​ണൂ​ർ: ഗ​താ​ഗ​ത​ക്കു​രു​ക്ക് മു​റു​കു​ന്ന കു​ള​പ്പു​ള്ളി ജം​ഗ്ഷ​നി​ൽ പു​തി​യ സി​ഗ്‌​ന​ൽ​സം​വി​ധാ​നം മി​ഴിതു​റ​ന്നു. പി. ​മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ പു​തി​യ സി​ഗ്ന​ൽ സം​വി​ധാ​ന​ത്തി​ന്‍റെ സ്വി​ച്ച്ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു.

ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ വി.​കെ. അ​നു​രാ​ജ് അ​ധ്യ​ക്ഷ​നാ​യി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ര​വീ​ന്ദ്ര​ൻ, സ​ന്ധ്യ, സൗ​മ്യ, സി​ന്ധു, കൗ​ൺ​സി​ല​ർ​മാ​രാ​യ രാ​ജ​ഗോ​പാ​ൽ, അ​രു​ൺ, വി​നോ​ദ്, പ്ര​സ​ന്ന, ഗീ​ത, ര​ജി​ത, ഷീ​ജ, ല​ത, ബേ​ബി ഗി​രി​ജ, ഗീ​ത, പു​ഷ്പ​ല​ത, ബ​ഷീ​ർ, മു​രു​ക​ൻ, ഷൊ​ർ​ണൂ​ർ പോ​ലി​സ് സ്റ്റേ​ഷ​ൻ സി.​ഐ. വി​ഷ്ണു, എ​സ്.​ഐ. രാ​ജീ​വ​ൻ, പ​ദ്ധ​തി കോ​ൺ​ട്രാ​ക്ട​ർ ര​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും, മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പും ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.
ഷൊ​ർ​ണൂ​ർ, പ​ട്ടാ​മ്പി, ഒ​റ്റ​പ്പാ​ലം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു തി​രി​യേ​ണ്ട പ്ര​ധാ​ന ജം​ഗ്ഷ​നാ​യ​തി​നാ​ലാ​ണ് കു​ള​പ്പു​ള്ളി​യി​ൽ സി​ഗ്ന​ൽ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.
സി​ഗ്നൽ സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ച്ച​തോ​ടെ കു​ള​പ്പു​ള്ളി ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

District News

കൊ​ടു​വാ​യൂ​ർ ഹോ​ളി ഫാ​മി​ലി ബി​എ​ഡ് കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ്

കൊ​ടു​വാ​യൂ​ർ: ഹോ​ളി ഫാ​മി​ലി ബി​എ​ഡ് കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി. മ​രി​യ​ൻ പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ വ​ത്സ തെ​രേ​സ് ഉ​ദ്ഘാ​ട​നം ചെ‍​യ്തു.

വെ​ള്ള​പ്പാ​റ സാ​ൻ​ജോ ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ബീ​ന എ​സ്. നാ​യ​ർ സ​ന്ദേ​ശം ന​ൽ​കി.

കൊ​ടു​വാ​യൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​വി​കാ​രി ജോ​ൺ പു​ത്തൂ​ക​ര കോ​ള​ജി​ൽ​നി​ന്നും പ​ബ്ലി​ഷ് ചെ​യ്ത "ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സി​ന്‍റെ സ്വാ​ധീ​നം എ​ഡ്യൂ​ക്കേ​ഷ​നി​ലും ക്രീ​യേ​റ്റി​വി​റ്റി​യി​ലും എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​അ​നി​ത ചി​റ​മേ​ൽ ബി​രു​ദം നേ​ടി​യ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ട്ട​യേ​ർ​ഡ് ക്യാ​പ്റ്റ​ൻ അ​ശോ​ക് കു​മാ​ർ പ്ര​സം​ഗി​ച്ചു. സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി പ്ര​ദി​പ സ്വാ​ഗ​ത​വും അ​ക്ഷ​യ മു​ര​ളി ന​ന്ദി​യും പ​റ​ഞ്ഞു.

District News

മൂ​ന്നം​ഗ​കു​ടും​ബത്തെ കാ​ണാ​താ​യ സം​ഭ​വം: ദു​രൂ​ഹ​ത തീ​രു​ന്നി​ല്ല; വാ​ഹ​നം വ​ഴി​ക്ക​ട​വ് ചു​ര​ത്തി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

ഒ​റ്റ​പ്പാ​ലം: വാ​ണി​യം​കു​ള​ത്തു​നി​ന്ന് കാ​ണാ​താ​യ മൂ​ന്നം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി. മ​ല​പ്പു​റം വ​ഴി​ക്ക​ട​വ് ചു​ര​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച​താ​യി ക​രു​തു​ന്ന പി​ക്ക​പ്പ് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് കു​ടും​ബ​ത്തെ കാ​ണാ​താ​യ​ത്. ചെ​ർ​പ്പു​ള​ശ്ശേ​രി വ​ഴി​യാ​ണ് ഇ​വ​ർ പോ​യ​തെ​ന്നാ​ണ് സി​സി ടി​വി കാ​മ​റ​ക​ൾ വ​ഴി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വാ​ഹ​നം ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്ന് പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ചു. വാ​ണി​യം​കു​ളം പ​ന​യൂ​രി​ൽ നി​ന്നാ​ണ് മൂ​ന്നം​ഗ​കു​ടും​ബ​ത്തെ അ​ഞ്ചു​ദി​വ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​ത്.

കൃ​ഷ്ണ​കൃ​പ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ബാ​ബു ഭാ​സ്ക​ർ (68) ഭാ​ര്യ ര​മാ​ദേ​വി(65) ഇ​വ​രു​ടെ മ​ക​നാ​യ വി​ഷ്ണു (32) എ​ന്നി​വ​രെ​യാ​ണ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് ഈ ​കു​ടും​ബ​ത്തെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വു​മി​ല്ലാ​താ​യ​ത്. സ്ഥി​ര​മാ​യി വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​റു​ള്ള ഇ​വ​ർ പെ​ട്ടെ​ന്ന് അ​പ്ര​ത്യ​ക്ഷ​രാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​വ​രു​ടെ വീ​ട് ദി​വ​സ​ങ്ങ​ളാ​യി പൂ​ർ​ണ​മാ​യും പൂ​ട്ടി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്.

കോ​ട്ട​യ​ത്തേ​ക്ക് എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​നു പോ​യ​താ​യി​രി​ക്കാം എ​ന്നാ​ണ് അ​യ​ൽ​വാ​സി​ക​ൾ ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ സം​ശ​യം​തോ​ന്നി ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലും​മ​റ്റും അ​ന്വേ​ഷി​ച്ചി​ട്ടും യാ​തൊ​രു വി​വ​ര​വും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ഷൊ​ർ​ണൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

കാ​ണാ​താ​യ വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ മൂ​ന്നു​പേ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണു​ള്ള​ത്. ഈ ​ഫോ​ണു​ക​ളു​ടെ അ​വ​സാ​ന ലൊ​ക്കേ​ഷ​ൻ കാ​ണി​ക്കു​ന്ന​ത് ഇ​വ​രു​ടെ പ​ന​യൂ​രി​ലെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ത​ന്നെ​യാ​ണെ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ദു​രൂ​ഹ​ത കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കു​ന്നു.

ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷൊ​ർ​ണൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്നി​ട​യി​ലാ​ണ് വ​ഴി​ക്ക​ട​വ് ചു​ര​ത്തി​ൽ വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളാ​ണ് തി​രോ​ധാ​ന​ത്തി​നു പി​ന്നി​ലെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.

District News

വാ​യ​ന പ​ക്ഷാ​ച​ര​ണ​വും വാ​യ​നക്ക​ള​രി​യും

കൊ​ടു​ന്തി​ര​പ്പു​ള്ളി: പി​എ​സ്എ​സ്പി ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​യ​ന പ​ക്ഷാ​ച​ര​ണ​വും വാ​യ​ന​ക്ക​ള​രി​യും കൊ​ടു​ന്തി​ര​പ്പു​ള്ളി സാ​ന്‍​ജോ ട്രെ​യ്നിം​ഗ് അ​ക്കാ​ദ​മി​യി​ല്‍ ന​ട​ത്തി. പാ​ല​ക്കാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ന്‍​ജോ ട്രെ​യ്നിം​ഗ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​രു​ണ്‍ ക​ല​മ​റ്റം സ്വാ​ഗ​തം പ​റ​ഞ്ഞു.

പി​എം​ജി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യും ഗ്ര​ന്ഥ​ശാ​ല പ്ര​വ​ര്‍​ത്ത​ക​യു​മാ​യ വി​ജി സാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും വാ​യ​ന​ക്ക​ള​രി ക്ലാ​സും ന​യി​ച്ചു. വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം, പു​സ്ത​ക​ങ്ങ​ളു​മാ​യു​ള്ള സൗ​ഹൃ​ദം, അ​റി​വി​ന്‍റെ ലോ​ക​ത്തി​ലേ​ക്കു​ള്ള വാ​യ​ന​യു​ടെ വ​ഴി​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. പി​എ​സ്എ​സ്പി പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​യ് അ​റ​യ്ക്ക​ല്‍ പ്ര​സം​ഗി​ച്ചു. ആ​ല്‍​ബി​ന്‍ പ​റ​ഞ്ഞു. ഡോ. ​ടെ​സി തോ​മ​സ് പ​രി​പാ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വാ​യ​ന​ക്ക​ള​രി ശ്ര​ദ്ധേ​യ​മാ​യി.

District News

അ​തി​മ​നോ​ഹ​രി​യാ​യി പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ടം

വ​ട​ക്ക​ഞ്ചേ​രി: അ​തി​മ​നോ​ഹ​രി​യാ​യി​രി​ക്കു​ക​യാ​ണ് പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ടം. മ​ഹാ​പ്ര​വാ​ഹ​മാ​യി പാ​ല​ക്കു​ഴി​മ​ല​യി​ൽ​നി​ന്നും പ​തി​ക്കു​ന്ന വെ​ള്ളം പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ ത​ട്ടി​ച്ചി​ത​റി ആ​ർ​ത്ത​ല​ച്ച് മൂ​ന്നു ത​ട്ടു​ക​ളാ​യി താ​ഴെ പാ​ല​ക്കു​ഴി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ​വ​ർ​ഹൗ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ന്ന​ക്ക​ൽ​ക​ട​വി​ലെ​ത്തു​ന്ന​തു കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കു​കൂ​ടി​യി​ട്ടു​ണ്ട്.

തൂ​വെ​ള്ള​ക​ണ​ക്കേ തെ​ളി​ഞ്ഞ വെ​ള്ള​മാ​ണ് പാ​ഞ്ഞൊ​ഴു​കു​ന്ന​ത്. ദൂ​ര​ക്കാ​ഴ്ച​യാ​ണ് ഈ ​വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ച​ന്തം. ക​യ​ങ്ങ​ളു​ള്ള തോ​ടാ​ണി​ത്. സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ അ​പ​ക​ടം ഉറപ്പ്.

ഇ​വി​ടു​ത്തെ സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ളി​ൽ റീ​പ്ലാ​ന്‍റ് ന​ട​ക്കു​ന്ന​തി​നാ​ൽ വ​ലി​യ റ​ബ​ർ​മ​ര​ങ്ങ​ളു​ടെ ത​ട​സ​ങ്ങ​ൾ​മാ​റി മു​മ്പ​ത്തേ​തി​നേ​ക്കാ​ൾ വ​ള​രെ അ​ടു​ത്തെ​ന്ന​പോ​ലെ​യാ​ണ് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നാ​കു​ന്ന​ത്.

വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തോ​ടൊ​പ്പം വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മ​നോ​ഹാ​രി​ത പു​തി​യൊ​രു അ​നു​ഭൂ​തി​യു​ണ്ടാ​ക്കു​ന്ന​താ​യി സ​ന്ദ​ർ​ശ​ക​ർ പ​റ​യു​ന്നു. വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നാ​യി പാ​ല​ക്കു​ഴി മ​ല​യി​ൽ അ​ഞ്ചു​മു​ക്കി​ല്‍ ചെ​ക്ക്ഡാ​മു​ണ്ട്. ഇ​തി​ൽ വെ​ള്ളം നി​റ​ഞ്ഞ് സ്പി​ല്‍​വേ​വ​ഴി വ​രു​ന്ന വെ​ള്ള​മാ​ണ് പ​ഴ​യ പ്ര​താ​പ​ത്തോ​ടെ വെ​ള്ള​ച്ചാ​ട്ട​മാ​യി രൂ​പ​പ്പെ​ടു​ന്ന​ത്.​

വ​ൻ​മ​ല​യാ​യ പൊ​ന്മു​ടി മ​ല​യി​ൽ​നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന കാ​ട്ട​രു​വി​ക​ളും ചെ​റു​നീ​ർ​ചാ​ലു​ക​ളും പാ​ല​ക്കു​ഴി​യി​ൽ സം​ഗ​മി​ച്ച് പി​ന്നീ​ട് മ​ഹാ​പ്ര​വാ​ഹ​മാ​യി ഒ​ഴു​കി​യാ​ണ് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ക​രു​ത്തു​കൂ​ട്ടു​ന്ന​ത്. ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ പാ​ല​ക്കു​ഴി​ക്കും താ​ഴെ കൊ​ന്ന​ക്ക​ൽ​ക​ട​വി​നും ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത​ക​ളും ഏ​റെ​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

District News

പാ​ല​ക്കു​ഴി ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി: ട്ര​യ​ൽ​റ​ൺ വി​ജ​യ​ക​രം

വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി​ക്കാ​രു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി യ​ഥാ​ർ​ഥ്യ​മാ​കാ​ൻ ഇ​നി ഒ​രു​മാ​സ​ത്തെ കാ​ത്തി​രി​പ്പു​മാ​ത്രം.
മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി ട്ര​യ​ൽ​റ​ൺ വി​ജ​യ​ക​ര​മെ​ന്നു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പാ​ല​ക്കാ​ട് സ്മോ​ൾ ഹൈ​ഡ്രോ ക​മ്പ​നി ചീ​ഫ് എ​ൻ​ജി​നീ​യ​റും കെ​എ​സ്ഇ​ബി റി​ട്ട​യേ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​റു​മാ​യ പ്ര​സാ​ദ് മാ​ത്യു, സൈ​റ്റ് എ​ൻ​ജി​നീ​യ​ർ ഷാ​രോ​ൺ സാം ​എ​ന്നി​വ​ർ പ​റ​ഞ്ഞു.
ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി കെ​എ​സ്ഇ​ബി​ക്ക് ന​ൽ​കു​ന്ന​തി​നു​ള്ള പേ​പ്പ​ർ​വ​ർ​ക്കു​ക​ളും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ല​മ​റ്റ​ത്തു​നി​ന്നും കെ​എ​സ്ഇ​ബി​യു​ടെ പ​വ​ർ എ​ക്യു​പ്പ്മെ​ന്‍റ് ടെ​സ്റ്റിം​ഗ് ടീം ​ക​ഴി​ഞ്ഞ​ദി​വ​സം പ​വ​ർ​ഹൗ​സി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

സം​വി​ധാ​ന​ങ്ങ​ളി​ൽ ടീം ​തൃ​പ്തി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഐ​ആ​ർ​ടി​സി​യു​ടെ ക​ൺ​സ​ൾ​ട്ട​ന്‍റ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ രാ​ധാ ഗോ​പി, വേ​ണു​ഗോ​പാ​ൽ, ഇ​ല​ക്ട്രി​ക്ക​ൽ വിം​ഗ് ഡ​യ​റ​ക്ട​ർ സ​ന്തു​സിം​ഗ്, പ്രോ​ജ​ക്ട് മാ​നേ​ജ​ർ മോ​ഹ​ന​ൻ നാ​യ​ർ, ക​മ്മീ​ഷ​നിം​ഗ് എ​ൻ​ജി​നീ​യ​ർ ഫെ​നി​ൽ പ​ട്ടേ​ൽ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രി​ക​യാ​ണ്. ട​ർ​ബൈ​ൻ ക​റ​ക്കാ​നു​ള്ള വെ​ള്ള​ത്തി​ന്‍റെ വാ​ൾ​വ് തു​റ​ക്കു​ന്ന​തു​ൾ​പ്പെ​ടെ എ​ല്ലാം ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. ക​ർ​ക്ക​ട​ക​മാ​സം അ​ടു​ത്തെ​ത്തി​യി​ട്ടും മ​ഴ ശ​ക്തി​പ്പെ​ടാ​ൻ മ​ടി​ച്ചു നി​ൽ​ക്കു​ന്ന​ത് പ​ദ്ധ​തി​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ്വ​പ്ന​പ​ദ്ധ​തി തൊ​ട്ട​ടു​ത്തു​ത​ന്നെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പാ​ല​ക്കു​ഴി​ക്കാ​രും താ​ഴെ കൊ​ന്ന​ക്ക​ൽ​ക്ക​ട​വി​ലു​ള്ള​വ​രും.

വൈ​ദ്യു​തി ഉ​ത്പാ​ദ​നം


വ​ർ​ഷ​ത്തി​ൽ 3.78 മി​ല്ല്യ​ൺ യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മാ​ണ് പ​ദ്ധ​തി വ​ഴി ല​ക്ഷൃം വ​ച്ചി​ട്ടു​ള്ള​ത്. സ്റ്റോ​റേ​ജ് സ്കീം ​എ​ന്ന​തി​നു പ​ക​രം റ​ൺ ഓ​ഫ് ദി ​റി​വ​ർ സ്കീ​മാ​യാ​ണ് പാ​ല​ക്കു​ഴി പ​ദ്ധ​തി​യു​ള്ള​ത്.

ഒ​ഴു​കി വ​രു​ന്ന വെ​ള്ളം അ​പ്പോ​ൾ​ത​ന്നെ പ​വ​ർ​ഹൗ​സി​ലെ​ത്തി​ച്ച് ത​ത്സ​മ​യം വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മാ​ണ് ന​ട​ത്തു​ക. ഇ​തി​നാ​ൽ തു​ട​ർ​ച്ച​യാ​യി തോ​ട്ടി​ൽ ശ​ക്ത​മാ​യ തോ​തി​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കു​ണ്ടാ​ക​ണം.

​പാ​ല​ക്കു​ഴി പു​ഴ​യി​ൽ 60 മീ​റ്റ​ർ നീ​ള​ത്തി​ലും അ​ഞ്ച് മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മു​ള്ള ത​ട​യ​ണ​യി​ൽ​നി​ന്നും ലോ​പ്ര​ഷ​ർ പൈ​പ്പി​ലൂ​ടെ​യും പെ​ൻ​സ്റ്റോ​ക്ക് പൈ​പ്പി​ലൂ​ടെ​യു​മാ​യി 750 മീ​റ്റ​ർ ദൂ​രം ചെ​ങ്കു​ത്താ​യ മ​ല​ഞ്ചെ​രി​വി​ലൂ​ടെ പൈ​പ്പ് സ്ഥാ​പി​ച്ചാ​ണ് വെ​ള്ളം പ​വ​ർ​ഹൗ​സി​ലെ​ത്തി​ക്കു​ന്ന​ത്.

ഒ​രേ​സ​മ​യം 500 കി​ലോ​വാ​ട്സി​ന്‍റെ ര​ണ്ടു പെ​ൽ​റ്റ​ൻ​വീ​ൽ ട​ർ​ബൈ​ൻ ക​റ​ക്കി ര​ണ്ട് 500 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള ജ​ന​റേ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മെ​ന്നു ചീ​ഫ് എ​ൻ​ജി​നീ​യ​ർ പ്ര​സാ​ദ് മാ​ത്യു, ഷാ​രോ​ൺ സാം ​എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു.

കെ​എ​സ്ഇ​ബി ക്ക് ​വൈ​ദ്യു​തി കൈ​മാ​റാ​നു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. ഒ​രു​മി​നി​റ്റി​ൽ ആ​യി​രം​ത​വ​ണ ട​ർ​ബൈ​ൻ ക​റ​ങ്ങും​വി​ധ​മാ​ണ് പൈ​പ്പി​ൽ നി​ന്നു​ള്ള വെ​ള്ളം അ​തി​ശ​ക്ത​മാ​യി ചീ​റ്റു​ക. 15.09 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ വൈ​ദ്യു​ത​പ​ദ്ധ​തി​യാ​ണി​ത്. മൂ​ന്നു മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള മ​ണ്ണാ​ർ​ക്കാ​ട് മീ​ൻ​വ​ല്ലം പ​ദ്ധ​തി​യാ​ണ് ആ​ദ്യ​ത്തേ​ത്. 2017 ഡി​സം​ബ​ർ 21നാ​യി​രു​ന്നു പാ​ല​ക്കു​ഴി പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്ന​ത്.

District News

ഒ​റ്റ​പ്പാ​ലം ന​ഗ​ര​മ​ധ്യ​ത്തി​ൽ അ​പ​ക​ടം ഒ​ളി​പ്പി​ച്ചൊ​രു കെ​ട്ടി​ടം

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ത്തി​നു​ള്ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ബ​ല​ക്ഷ​യം സം​ഭ​വി​ച്ച പ​ഴ​യ കെ​ട്ടി​ടം അ​പ​ക​ട ഭീ​ഷ​ണി​യാ​യി. ഏ​തു​സ​മ​യ​ത്തും ഓ​ടി​ട്ട കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ഴാം. പ​തി​റ്റാ​ണ്ടു​ക​ൾ പ​ല​തു​പി​ന്നി​ട്ട കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗം ത​ക​ർ​ന്നു​നി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണ്.

ഓ​ടു​ക​ളും പൊ​ട്ടി​ത്ത​ക​ർ​ന്നു. ക​ന​ത്ത​മ​ഴ​യി​ൽ കെ​ട്ടി​ടം ന​ന​ഞ്ഞു​കു​തി​ർ​ന്നാ​ണ് നി​ൽ​ക്കു​ന്ന​ത്. പ​ഴ​യ ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ പ്ര​തീ​കം കൂ​ടി​യാ​ണ് ഈ ​കെ​ട്ടി​ടം.
പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യി​ൽ ഒ​റ്റ​പ്പാ​ലം ന​ഗ​ര​ഹൃ​ദ​യ​ത്തി​ലാ​ണ് ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​നു എ​തി​ർ​വ​ശ​ത്താ​യി ഈ ​പ​ഴ​യ ഓ​ടി​ട്ട കെ​ട്ടി​ടം നി​ല​കൊ​ള്ളു​ന്ന​ത്.

കൂ​റ്റ​ൻ കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന​ഗ​രം വ​ഴി മാ​റി​യ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന ഓ​ടി​ട്ട ഏ​ക കെ​ട്ടി​ട​മാ​ണി​ത്.

ചി​ല നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് നി​ർ​മി​ക്കാ​ത്ത​തെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന സൂ​ച​ന. കെ​ട്ടി​ടം നി​ലം​പ​തി​ച്ചാ​ൽ വ​ലി​യ ദു​ര​ന്ത​ത്തി​നു വ​ഴി​യൊ​രു​ക്കും.​പ്ര​ധാ​ന റോ​ഡി​ലേ​ക്കാ​വും കെ​ട്ടി​ടം നി​ലം​പൊ​ത്തു​ക. ഒ​റ്റ​പ്പാ​ലം ബ​സ് സ്റ്റാ​ൻ​ഡി​നു എ​തി​ർ​വ​ശ​ത്താ​ണ് കെ​ട്ടി​ടം നി​ൽ​ക്കു​ന്ന​ത്. മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ഴു​ക​യാ​ണെ​ങ്കി​ൽ റോ​ഡി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും താ​ഴെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളി​ലേ​ക്കു വ​രു​ന്ന​വ​ർ​ക്കു​മെ​ല്ലാം അ​പ​ക​ട​മു​ണ്ടാ​വു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​യി​ലു​ള്ള ഈ ​കെ​ട്ടി​ട​ത്തി​നു​താ​ഴെ നി​ര​വ​ധി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഏ​താ​നും സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ബാ​ക്കി​യു​ള്ള​വ​യെ​ല്ലാം കെ​ട്ടി​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം​മൂ​ലം സ്വ​യം ഒ​ഴി​ഞ്ഞു​പോ​വു​ക​യാ​യി​രു​ന്നു. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ളു​ണ്ടാ​വ​ണ​മെ​ന്നാ​ണ് ജ​നാ​വ​ശ്യം.

District News

വൈ​ദ്യു​തി​മേ​ഖ​ല​യി​ലെ പ്ര​ശ്ന​പ​രി​ഹാ​രം: ജി​ല്ല​യി​ൽ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മി​തി രൂ​പീ​ക​രി​ക്ക​ണം: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ വൈ​ദ്യു​തി ഉ​ത്പാ​ദ​ന- വി​ത​ര​ണ- പ്ര​സ​ര​ണ മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു വൈ​ദ്യു​തി​മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. വൈ​ദ്യു​തി മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ കെ​പി​എം റെ​സി​ഡ​ന്‍​സി​യി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യ മ​ന്ത്രി ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ത്തി​ലും സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി.

കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് ര​ണ്ടോ മൂ​ന്നോ മാ​സ​ത്തി​ല്‍ യോ​ഗം ചേ​ര​ണം. എം​എ​ല്‍​എ ചെ​യ​ര്‍​പേ​ഴ്‌​സ​ണും എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ ക​ണ്‍​വീ​ന​റു​മാ​യ സ​മി​തി മ​ണ്ഡ​ല​ത​ല​ത്തി​ലെ പ്ര​വൃ​ത്തി​ക​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​വ​ബോ​ധം ന​ല്‍​ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ട​മ്പ​ഴി​പ്പു​റം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ എ​ക്‌​സ്‌​റേ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണും. പ​റ​മ്പി​ക്കു​ള​ത്തെ വൈ​ദ്യു​തി​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.

വൈ​ദ്യു​തി പ്ര​സ​ര​ണ​ത്തി​ന് പു​തി​യ സ​ബ് സ്റ്റേ​ഷ​നു​ക​ള്‍ നി​ര്‍​മി​ക്കു​മെ​ന്നും സെ​ക്്ഷ​ന്‍ ഓ​ഫീ​സു​ക​ളു​ടെ വി​ഭ​ജ​നം പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ല്‍ 300 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മാ​ര്‍​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

എം​എ​ല്‍​എ​മാ​രാ​യ സു​മേ​ഷ് അ​ച്യു​ത​ന്‍, എ. ​പ്ര​ഭാ​ക​ര​ന്‍, കെ. ​പ്രേം​കു​മാ​ര്‍, പി. ​മ​മ്മി​ക്കു​ട്ടി, കെ. ​പ്രേ​മ​ന്‍, ടി.​എം. ശ​ശി, കെ​എ​സ്ഇ​ബി ഡ​യ​റ​ക്ട​ര്‍ എം.​പി. രാ​ജ​ന്‍, കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ നോ​ര്‍​ത്ത് ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ മാ​യ ത​മ്പാ​ന്‍, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മേ​ലെ ചൊ​വ്വ​യി​ലെ ഗ​താ​ഗ​ത​സ്തം​ഭ​നം പ​രി​ഹ​ാരം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ

ക​ണ്ണൂ​ർ: മേ​ൽ​പ്പാ​ല നി​ർ​മ​ണ പ്ര​വൃ​ത്തി​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡും കാ​ര​ണം മേ​ലെ ചൊ​വ്വ ജം​ഗ്ഷ​നി​ൽ അ​നു​ഭ​വി​ച്ചു​വ​രു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​കു​രു​ക്ക് പ്ര​ശ്നം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ​രി​ഹ​രി​ക്കും. ടി.​ഒ. മോ​ഹ​ന​ൻ വി​ളി​ച്ചു ചേ​ർ​ത്ത ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ ഈ ​പ്ര​വൃ​ത്തി​ക​ളെ​ല്ലാം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്ന് ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

ജം​ഗ്ഷ​നി​ലെ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ്ര​വൃ​ത്തി മൂ​ന്നു ദി​വ​സം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തും. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ്പ് സൊ​സൈ​റ്റി ടാ​റിം​ഗ് പ്ര​വൃ​ത്തി 16ന് ​തു​ട​ങ്ങി അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് പൂ​ർ​ത്തി​യാ​ക്കും. വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന വൈ​ദ്യു​ത തൂ​ണു​ക​ൾ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മാ​റ്റി സ്ഥാ​പി​ക്കാ​മെ​ന്ന് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു. ഇ​തി​നു​പു​റ​മേ, മേ​ൽ​പ്പാ​ലം പ​ണി​യു​ടെ ഭാ​ഗ​മാ​യു​ള്ള പൈ​ലിം​ഗ് പ്ര​വൃ​ത്തി​ക്കു വേ​ണ്ടി നി​ര​ത്തി​വ​ച്ച വീ​പ്പ​ക​ൾ ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ​യും ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​തു​ക്കി​വ​ച്ച് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പീ​ക്ക് അ​വ​റു​ക​ളി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ മേ​ഖ​ല​യി​ൽ വി​ന്യ​സി​ക്കാ​നും തീ​രു​മാ​നി​ച്ചു.

മേ​ലേ​ചൊ​വ്വ​യി​ൽ വാ​ട്ട​ർ ടാ​ങ്കി​ന് മു​ന്നി​ലു​ള്ള കെ​എ​സ്ഇ​ബി ട്രാ​ൻ​സ്ഫോ​മ​ർ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണ്. റോ​ഡ് ടാ​റിം​ഗ് പ്ര​വ​ർ​ത്തി​ക്കു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ൾ ല​ഭി​ക്കാ​ൻ പ്ര​യാ​സം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ ക​ന്പ​നി​യാ​യ വി​ശ്വ​സ​മു​ദ്ര വ​ഴി സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​മോ എ​ന്ന കാ​ര്യം അ​ന്വേ​ഷി​ക്കാ​നും ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു. മേ​ലേ​ചൊ​വ്വ​യി​ൽ ര​ണ്ട് സ​ർ​വീ​സ് റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി 1.21 ഏ​ക്ക​ർ ഭൂ​മി​യാ​ണ് വേ​ണ്ട​ത്.

ഇ​തി​ൽ ഏ​റ്റെ​ടു​ക്കാ​നു​ള്ള ഭൂ​മി​യി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ല മൂ​ല്യ​നി​ർ​ണ​യം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ യോ​ഗ​ത്തെ അ​റി​യി​ച്ചു. ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം പ്ര​വൃ​ത്തി​യു​ടെ അ​വ​ലോ​ക​ന യോ​ഗം ചേ​രും. എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​കെ സു​ബൈ​ർ, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി, പി​ഡ​ബ്ല്യു​ഡി, വാ​ട്ട​ർ അ​ഥോ​റി​റ്റി, കെ​എ​സ്ഇ​ബി, റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ് ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി പ്ര​തി​നി​ധി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഗ​താ​ഗ​ത​ക്കു​രു​ക്ക്: സ​ർ​വീ​സ് റോ​ഡ് ടാ​റിം​ഗി​ന് 

ക​ണ്ണൂ​ർ: മേ​ലെക​ള​ക്ട​റു​ടെ നി​ർ​ദേ​ശം ​ചൊ​വ്വ​യി​ലെ ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ സ​ർ​വീ​സ് റോ​ഡി​ന്‍റെ ടാ​റിം​ഗ് ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ‌ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണ പു​രോ​ഗ​തി​യും ഗ​താ​ഗ​ത​ക്കു​രു​ക്കും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ല​യി​രു​ത്തി. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​യ​ന്ത്രി​ക്കാ​നും ആ​വ​ശ്യ​മാ​യ മ​റ്റ് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ക​ള​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്. താ​ഴെ​ചൊ​വ്വ​യി​ലെ​യും മേ​ലെ​ചൊ​വ്വ​യി​ലെ​യും കാ​ര്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രു​ന്നു ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം. ദു​ര​ന്ത​നി​വാ​ര​ണ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​കെ.​സു​ബൈ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

District News

അരുമകൾ രണ്ടു ഡസൻ പൂച്ചകൾ..!

പ്ര​ദീ​പ​ന്‍റെ​യും ബീ​ന​യു​ടെ​യും വീ​ട്ടി​ലു​ള്ള​ത് 24 ഓമനപൂ​ച്ച​ക​ൾ ..

മ​ട്ട​ന്നൂ​ർ: സാ​ധാ​ര​ണ വീ​ടു​ക​ളി​ൽ അ​രു​മ​യാ​യി ഒ​ന്നോ ര​ണ്ടോ പൂ​ച്ച​ക​ളെ​യാ​ണ് വ​ള​ർ​ത്താ​റെ​ങ്കി​ൽ ചാ​വ​ശേ​രി ക​ട്ടേ​ങ്ക​ണ്ട​ത്തി​ലെ കൂ​ലോ​ത്തും​ക​ണ്ടി വീ​ട്ടി​ലെ​ത്തി​യാ​ൽ സ​ന്ദ​ർ​ശ​ക​രു​ടെ ക​ണ്ണു​ത​ള്ളും. കാ​ര​ണം വീ​ട്ടു​കാ​രു​ടെ അ​രു​മ​ക​ളാ​യി വീ​ടി​ന​ക​ത്ത് ക​ഴി​യു​ന്ന​ത് ഒ​ന്നും ര​ണ്ടും പൂ​ച്ച​ക​ള​ല്ല. ചെ​റു​തും വ​ലു​തു​മാ​യ പൂ​ച്ച​ക​ളു​ടെ എ​ണ്ണം 24 ലെ​ത്തും !!

പത്തു​വ​ർ​ഷം മു​ന്പ് പ്ര​ദീ​പ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ പൂ​ച്ച​ക​ളു​ടെ പി​ൻ​മു​റ​ക്കാ​രാ​ണ് ഇ​പ്പോ​ൾ വീ​ട​ന​കം നി​റ​യെ അ​രു​മ​ക​ളാ​യി വി​ല​സു​ന്ന​ത്. പ്ര​ദീ​പ​ന്‍റെ വീ​ടി​നു സ​മീ​പം താ​മ​സി​ച്ചി​രു​ന്ന മോ​ഹ​ന​ൻ എ​ന്ന​യാ​ൾ വ​ള​ർ​ത്തി​യ പൂ​ച്ച​യാ​ണ് ആ​ദ്യ​അ​തി​ഥി​യാ​യെ​ത്തി​യ​ത്. മോ​ഹ​ന​ൻ വീ​ടു​മാ​റി പോ​യ​പ്പോ​ൾ പൂ​ച്ച ത​നി​ച്ചാ​യി. ഇ​ത് പി​ന്നീ​ട് പ്ര​ദീ​പ​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ വീ​ട്ടി​ൽ 27 പൂ​ച്ച​ക​ളു​ണ്ടാ​യി​രു​ന്നു. മൂ​ന്നെ​ണ്ണ​ത്തി​നെ തെ​രു​വു​നാ​യ​യ്ക്ക​ോൾ ക​ടി​ച്ചു കൊ​ന്ന​തോ​ടെ ബാ​ക്കി​യു​ള്ള​വ​രെ പ്ര​ദീ​പ​നും ബീ​ന​യും വീ​ടി​ന് പു​റ​ത്തി​റ​ക്കി വി​ടാ​റി​ല്ല. വീ​ടി​നു​ളി​ൽ കി​ട​ക്ക​യി​ലും നി​ല​ത്ത് തു​ണി വി​രി​ച്ചു​മാ​ണ് പൂ​ച്ച​ക​ളെ ദ​ന്പ​തി​ക​ൾ കി​ട​ത്തി​യു​റ​ക്കു​ന്ന​ത്.

രാ​വി​ലെ ബീ​ന പ്ര​ഭാ​ത​ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ തു​ട​ങ്ങു​ന്പോ​ൾ ത​ന്നെ പൂ​ച്ച​ക​ളെ​ല്ലാം ഉ​റ​ക്ക​മു​ണ​ർ​ന്ന അ​ടു​ക്ക​ള​യി​ൽ ത​ന്പ​ടി​ക്കും. വീ​ട്ടി​ലു​ണ്ടാ​ക്കു​ന്ന എ​ന്തു പ്ര​ഭാ​ത​ഭ​ക്ഷ​ണ​മാ​യാ​ലും വൈ​മ​ന​സ്യ​മൊ​ന്നും കാ​ണി​ക്കാ​തെ എ​ല്ലാ​വ​രും ആ​സ്വ​ദി​ച്ചു ക​ഴി​ക്കു​മെ​ന്ന് ബീ​ന പ​റ​ഞ്ഞു. ഉ​ച്ച​യ്ക്ക് ചോ​റാ​ണ് ന​ൽ​കു​ക. ചോ​റി​നൊ​പ്പം മീ​നു​ണ്ടാ​യാ​ലും ഇ​ല്ലെ​ങ്കി​ലും ഇ​വ​ർ​ക്ക് ഒ​രു പ്ര​ശ്ന​വു​മി​ല്ല. ചി​ല ദി​വ​സ​ങ്ങ​ളി​ൽ സ്പെ​ഷ​ൽ വി​ഭ​വ​മാ​യി ചോ​റും മീ​നും മു​ട്ട വ​ര​ട്ടി​യും ന​ൽ​കും. മ​ക്ക​ളി​ല്ലാ​ത്ത ഞ​ങ്ങ​ൾ​ക്ക് പൂ​ച്ച​ക​ൾ മ​ക്ക​ളെ പോ​ലെ​യാ​ണെ​ന്നാ​ണ് പ്ര​ദീ​പ​നും ബീ​ന​യും പ​റ​യു​ന്ന​ത്.

District News

മുൻകൂട്ടിയറിയാം മണ്ണിടിച്ചിൽ

ക​ണ്ണൂ​ർ: മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നും അ​തു​വ​ഴി ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​നു​മു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ​സം​വി​ധാ​നം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഒ​രു​ക്കു​ന്നു. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​ട​ശേ​രി മ​ല​യി​ലാ​ണ് ഈ ​സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന​ത്. മ​ണ്ണി​ന്‍റെ ഘ​ട​ന, മ​ഴ​യു​ടെ അ​ള​വ്, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ മ​റ്റ് പ്ര​ത്യേ​ക​ത​ക​ൾ എ​ന്നീ ഡാ​റ്റ ശേ​ഖ​രി​ച്ചു വി​ശ​ക​ല​നം ചെ​യ്ത് മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ണ്ടോ എ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​ട്ടി, ഐ​ഐ​ടി റൂ​ർ​ക്കി, കെ-​ഡി​സ്ക് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സം​വി​ധാ​നം ത​യാ​റാ​ക്കു​ന്ന​ത്. ഏ​ക​ദേ​ശം ര​ണ്ടു കോ​ടി രൂ​പ​യോ​ള​മാ​ണ് ചെ​ല​വ്.

2022 ൽ 34 ​ത​വ​ണ മ​ണ്ണി​ടി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണ് ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ട​ശേ​രി മ​ല​യി​ൽ ഓ​ഗ്സെ​ൻ​സ് ലാ​ബ് എ​ന്ന സ്വ​കാ​ര്യ ഗ​വേ​ഷ​ണ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​നി മ​ണ്ണ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം 15 മു​ത​ൽ 20 മീ​റ്റ​ർ വ​രെ ആ​ഴ​ത്തി​ൽ കു​ഴി​ച്ചു സെ​ൻ​സ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ന​ട​ത്തേ​ണ്ട​ത്. ഐ​ഐ​ടി റൂ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ല​യു​ടെ ഉ​യ​ര​ത്തി​ൽ​നി​ന്നും താ​ഴോ​ട്ട് എ​ട്ട് പോ​യി​ന്‍റു​ക​ളി​ലാ​യി സെ​ൻ​സ​റു​ക​ൾ സ്ഥാ​പി​ക്കു​ക. മാ​ട​ശേ​രി മ​ല​യി​ൽ സ്ഥാ​പി​ക്കു​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് മ​ണ്ണി​ന് സ​മാ​ന​ഘ​ട​ന​യു​ള്ള തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യും പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യും.

സം​സ്ഥാ​ന​ത്തെ പൈ​ല​റ്റ് പ്രോ​ജ​ക്ടാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി വി​ജ​യി​ച്ചാ​ൽ സം​സ്ഥാ​ന​ത്തെ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള, വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഈ ​സം​വി​ധാ​നം സ്ഥാ​പി​ക്കും. നി​ല​വി​ൽ ഇ​വി​ടെ​നി​ന്നും കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ത്തി​നു​ള്ള ഡാ​റ്റ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. സെ​ൻ​സ​റു​ക​ൾ സ്ഥാ​പി​ച്ച ശേ​ഷം ഏ​കീ​കൃ​ത പോ​ർ​ട്ട​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ മ​ഴ വി​വ​ര​ങ്ങ​ളും മ​ണ്ണി​ടി​ച്ചി​ൽ മു​ന്ന​റി​യി​പ്പും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യും.

District News

നൂ​റു​ദി​നത്തിൽ 5000 പ​ട്ട​യ​ങ്ങ​ള്‍: മ​ന്ത്രി

കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി റ​വ​ന്യു​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്പെ​ഷ​ല്‍ ഡ്രൈ​വ് ന​ട​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന സം​സ്ഥാ​ന​ത്തെ റ​വ​ന്യു വ​കു​പ്പി​ന്‍റെ ആ​ദ്യ​ത്തെ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ല്‍ ഇ​തി​ന​കം ത​ന്നെ ഭൂ​മി ത​രം​മാ​റ്റം, പ​ട്ട​യ​പ്ര​ശ്നം, മ​റ്റു ഭൂ​പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ ജി​ല്ല​യി​ല്‍ കു​റേ​യേ​റെ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ഭൂ​മി ത​രം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട​ര​ല​ക്ഷം അ​പേ​ക്ഷ​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ 25,000 അ​പേ​ക്ഷ​ക​ള്‍ നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി തീ​ര്‍​പ്പാ​ക്കും. സം​സ്ഥാ​ന​ത്ത് നൂ​റു​ദി​വ​സ​ത്തി​ന​കം 5000 പ​ട്ട​യ​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭൂ​മി​യു​ടെ ഫെ​യ​ര്‍ വാ​ല്യു​വി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഏ​കീ​ക​ര​ണം ഉ​ണ്ടാ​ക്കും. ഫെ​യ​ര്‍​വാ​ല്യു വി​ഷ​യ​ത്തി​ല്‍ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​വു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കും. നി​ല​വി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും പ​ല രീ​തി​യി​ല്‍ ഫെ​യ​ര്‍​വാ​ല്യൂ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ നി​ല​വി​ലു​ണ്ട്. ഒ​രു ല​ക്ഷം പ​രാ​തി​ക​ളി​ല്‍ 48,000 പ​രാ​തി​ക​ള്‍ ഇ​തി​ന​കം തീ​ര്‍​പ്പാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ ഒ​ഴി​വു​ക​ളും പി​എ​സ്‌​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ഴു​വ​ന്‍ വ​കു​പ്പു​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ഞ്ചേ​ശ്വ​ര​ത്ത് റ​വ​ന്യു ട​വ​ര്‍ നി​ര്‍​മി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച് സ​ര്‍​വേ വ​കു​പ്പി​നെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത കൈ​യേ​റ്റം സം​ബ​ന്ധി​ച്ച വി​ഷ​യം കൂ​ടു​ത​ല്‍ ഗൗ​ര​വ​ത്തി​ല്‍ കാ​ണേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്റ്റേ​ഷ​ന​ക​ത്ത് ഒ​രു അ​ന​ക്സ് കെ​ട്ടി​ടം അ​നു​വ​ദി​ക്ക​ണം, കു​ഡ്‌​ലു ഗ്രൂ​പ്പ് വി​ല്ലേ​ജി​നെ ര​ണ്ടാ​യി വി​ഭ​ജി​ക്ക​ണം.

കാ​സ​ര്‍​ഗോ​ഡ് മി​നി​സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം. മ​ഞ്ചേ​ശ്വ​ര​ത്ത് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ജി​ല്ല​യി​ല്‍ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ത​സ്തി​ക അ​നു​വ​ദി​ക്ക​ണം തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ക​ള​ക്ട​ര്‍ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി.

District News

മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടം​ഗ സം​ഘം പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: സ്കൂ​ട്ട​റി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടം​ഗ​സം​ഘ​ത്തെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ കോ​ഴി​ക്കോ​ട് പു​തു​പ്പ​ള്ളി സ്വ​ദേ​ശി പി.​വി. അ​ന​സ് (29), കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി എ​സ്.​എ​സ്. സൂ​ര്യ​ൻ (26) എ​ന്നി​വ​രാ​ണ്പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രെ​യും വീ​ടു​ക​ളി​ൽ​നി​ന്നാ​ണു പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ജൂ​ൺ 30 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ട്ട​ന്നൂ​ർ പ​ഴ​ശി എ​ള​ക്കു​ഴി​യി​ൽ സ്കൂ​ട്ട​റി​ലെ​ത്തി​യ പ്ര​തി​ക​ൾ യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. നി​ര​വ​ധി സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണു പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

പി​ടി​യി​ലാ​യ​വ​ർ സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​ൽ ഒ​ന്നാം പ്ര​തി​യാ​യ പി.​വി. അ​ന​സി​ന് പ​ട്ടാ​മ്പി, നെ​യ്യാ​റ്റി​ൻ​ക​ര, ന​റു​വ​മോ​ട്, മ​ന്ദ​ൻ​ചേ​രി, കു​ത്തി​യ​തോ​ട്, കാ​യം​കു​ളം, കൊ​ടു​ങ്ങ​ല്ലൂ​ർ, മ​ണ്ണാ​ഞ്ചേ​രി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഒ​ട്ട​ന​വ​ധി കേ​സു​ക​ളു​ണ്ട്. ര​ണ്ടാം പ്ര​തി​യാ​യ സൂ​ര്യ​ൻ ചോ​മ്പാ​ല, വെ​ള്ള​യി​ൽ, ച​ങ്ങ​രം​കു​ളം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മൂ​ന്നോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

കൂ​ത്തു​പ​റ​മ്പ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഓ​ഫ് പോ​ലീ​സ് സി​ബി ടോം, ​പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. ബി​ജു എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ, എ​സ്ഐ​മാ​രാ​യ കെ.​പി. മു​ഹ​മ്മ​ദ് ഫൈ​റൂ​സ്, വി.​കെ. പ്ര​കാ​ശ​ൻ, വി​നീ​ഷ് കു​മാ​ർ, സു​നി​ൽ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ദീ​പേ​ഷ്, സു​ധീ​ഷ്, വി​ജേ​ഷ്, പ്ര​ജീ​ഷ്, ജോ​ഷി​ത്ത്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​തീ​ഷ്, റി​ജി​ൽ, വി​ജി​ൽ മോ​ൻ, അ​നീ​സ്, ഷ​മീ​ർ, സ​രി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കൂ​ത്തു​പ​റ​മ്പ് സ​ബ് ജ​യി‌​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

District News

കു​ഞ്ഞി​മം​ഗ​ല​ത്ത് പു​തി​യൊ​രു സ​സ്യം കൂ​ടി ക​ണ്ടെ​ത്തി "ഡൈ​മേ​റി​യ രാ​ജ​നി​യാ​ന'

പ​യ്യ​ന്നൂ​ർ: പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലും ചെ​ങ്ക​ൽ പ​ര​പ്പു​ക​ളി​ലും സു​ല​ഭ​മാ​യി ക​ണ്ടു​വ​രു​ന്ന നെ​യ്പ്പു​ല്ലി‌‌‌​ന്‍റെ സ്പീ​ഷീ​സി​ൽ പെ​ടു​ന്ന പു​തി​യൊ​രു ചെ​ടി​കൂ​ടി ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ കു​ഞ്ഞി​മം​ഗ​ലം താ​മ​രം​കു​ള​ങ്ങ​ര​യി​ലെ ക​ണ്ട​ൽ​ക്കാ​ടു​ക​ളോ​ട് ചേ​ർ​ന്ന ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന പൊ​രൂ​ണി​വ​യ​ലി​ൽ നി​ന്നാ​ണ് പു​തി​യ സ​സ്യ​ത്തെ തി​രി​ച്ച​റി​ഞ്ഞ​ത്.

പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലും ചെ​ങ്ക​ൽ പാ​റ​ക​ൾ​ക്കി​ട​യി​ലും ക​ണ്ടു​വ​രു​ന്ന 23 ഇ​നം ഡൈ​മേ​റി​യ സ്പീ​ഷീ​സു​ക​ളി​ൽ നി​ന്ന് വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ് ഉ​പ്പു​വെ​ള്ള​തി​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള പൊ​രൂ​ണി വ​യ​ലി​ൽ വ​ള​രു​ന്ന "ഡൈ​മേ​റി​യ രാ​ജ​നി​യാ​ന'. ഇ​ത് ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ "ഡൈ​മേ​റി​യ കോ​പ്പി​യാ​ന' എ​ന്ന സ്പീ​ഷി​സി​ൽ​നി​ന്ന് ഏ​റെ വി​ഭി​ന്ന​വു​മാ​ണ്.

ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ​യും ഇ​ട​നാ​ട​ൻ കു​ന്നു​ക​ളു​ടെ​യും ജൈ​വ വൈ​വി​ധ്യ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച എ​ടാ​ട്ട് താ​മ​രം​കു​ള​ങ്ങ​ര​യി​ലെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ പി.​പി. രാ​ജ​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് പു​തി​യ സ​സ്യ​ത്തി​ന് "ഡൈ​മേ​റി​യ രാ​ജ​നി​യാ​ന"(Dimeria Rajaniana) എ​ന്ന പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പു​തി​യ ചെ​ടി ക​ണ്ടെ​ത്തി​യ പൊ​രൂ​ണി വ​യ​ലി​ലും സ​മീ​പ​മു​ള്ള ച​തു​പ്പി​ലു​മു​ള്ള ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ന​ശി​പ്പി​ച്ചും കെ​ട്ടി​ടാ​വ​ശി​ഷ്ട​മ​ട​ക്കം നി​ക്ഷേ​പി​ച്ചും ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തി​യ​തി​നെ​തി​രെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ലൂ​ടെ ഹൈ​ക്കോ​ട​തി​യു​ടെ അ​നു​കൂ​ല​വി​ധി സ​മ്പാ​ദി​ച്ച പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​ണ് പി.​പി. രാ​ജ​ൻ.

സ​സ്യ​ശാ​സ്ത്ര ഗ​വേ​ഷ​ക​രാ​യ ഡോ. ​എം.​കെ. ര​തീ​ഷ് നാ​രാ​യ​ണ​ൻ (പ​യ്യ​ന്നൂ​ർ കോ​ള​ജ്), ഡോ. ​സി.​എ​ൻ. സു​നി​ൽ (എ​സ്എ​ൻ​എം കോ​ള​ജ്, മാ​ലി​യേ​ങ്ക​ര, എ​റ​ണാ​കു​ളം), സി​ദ്ധാ​ർ​ത്ഥ് എ​സ്. നാ​യ​ർ, കെ. ​ചൈ​ത്ര, എം.​കെ. ല​ക്ഷ്മി ന​ന്ദ​ന എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പു​തി​യ സ​സ്യ​ത്തെ ക​ണ്ടെ​ത്തി ശാ​സ്ത്ര ലോ​ക​ത്തെ അ​റി​യി​ച്ച് അം​ഗീ​കാ​രം നേ​ടി​യ​ത്.

District News

കു​ടി​യാ​ന്മ​ല ഹൈ​സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ം സ​മാ​പിച്ചു

കു​ടി​യാ​ന്മ​ല: മേ​രി ക്വീ​ൻ​സ് ഹൈ​സ്കൂ​ളി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യാ​ണു ജൂ​ബി​ലി ആ​ഘോ​ഷം ന​ട​ത്തി​യ​ത്.

വി​വി​ധ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​ങ്ങ​ൾ, സ്പാ​ഗോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​മ്പ​നി സി​ഇ​ഒ​യും സ്‌​കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ബെ​ന്നി തോ​മ​സ് സ്പോ​ൺ​സ​ർ ചെ​യ്ത അ​ത്യാ​ധു​നി​ക കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും ന​ട​ന്നു. ഏ​റ്റ​വും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള കം​പ്യൂ​ട്ട​ർ ലാ​ബാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി, മു​ഖ്യാ​ധ്യാ​പ​ക​ൻ സു​നി​ൽ ജോ​സ​ഫ്, ബെ​ന്നി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ക​വി​യി​ൽ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബി മ​ങ്കു​ന്ന​ത്ത്, ലി​ജു പ​ന​ച്ചി​ക്ക​ൽ, ബി​ജു ഫ്രാ​ൻ​സി​സ്, ജി​ൻ​സി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കേ​ന്ദ്രീ​യ വി​ദ്യാ​ല​യ അ​ധ്യാ​പി​ക​യു​ടെ മ​ര​ണം; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്

പ​യ്യ​ന്നൂ​ര്‍: പി​എം​ശ്രീ എ​ടാ​ട്ട് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പി​ക​യെ ക്വാ​ർ​ട്ടേ​ഴ്സി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​സാ​ഫ​ര്‍​ന​ഗ​ര്‍ സ്വ​ദേ​ശി ലോ​കേ​ഷ് കു​മാ​റി​ന്‍റെ മ​ക​ള്‍ സു​ര​ഭി​പാ​ലി​ന്‍റെ (29) മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​മാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്.

മാ​ര്‍​ച്ച് 10ന് ​രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യം എ​ല്‍​പി വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യ യു​വ​തി​യെ സ്‌​കൂ​ളി​ന് സ​മീ​പ​ത്തു​ള്ള ക്വാ​ട്ടേ​ര്‍​സി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്താ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ന്ന​ത്. അ​ധ്യാ​പ​കി​ക​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി പ്ര​കാ​ര​ണാ​ണ് അ​ന്വേ​ഷ​ണം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ.​അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

വി​ദ്യാ​ജ്യോ​തി അ​വാ​ർ​ഡ് വിതരണം

ചെ​മ്പേ​രി: ഉ​ന്ന​ത വി​ജ​യം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ജ്യോ​തി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ളു​ടെ വിതരണം വ​ള​യം​കു​ണ്ട് സെ​ന്‍റ് തോ​മ​സ് ക​പ്പേ​ള അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം ജോ​ൺ​സ​ൺ പു​ലി​യു​റു​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ര​ത്ത​നാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ചെ​മ്പേ​രി ലൂ​ർ​ദ്മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

വ​ള​യം​കു​ണ്ട് ന​ന്മ ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഓ​ര​ത്തേ​ൽ, ബ​യോ മൗ​ണ്ട​ൻ ചെ​മ്പേ​രി യൂ​ണി​റ്റ് ചെ​യ​ർ​മാ​ൻ കു​ര്യാ​ക്കോ​സ് പു​തി​യി​ട​ത്തു​പ​റ​മ്പി​ൽ, കോ​ൺ​ഗ്ര​സ് ഏ​രു​വേ​ശി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗം​ഗാ​ധ​ര​ൻ കാ​യ​ക്കീ​ൽ, ഷെ​ൽ​സി കാ​വ​നാ​ടി​യി​ൽ, ബി​നു ഓ​ര​ത്തേ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​ര​ത്ത് 18ന് ​ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ങ്കെ​ടു​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ കാ​ന്പ​യി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു.​ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ്രീ​ക​ണ്ഠ​പു​രം എ​സ്എ​ച്ച്ഒ എം.​വി. വി​ഷ്ണു​പ്ര​സാ​ദ്, കെ.​വി.​ഫി​ലോ​മി​ന, കെ.​പി.​ഗം​ഗാ​ധ​ര​ൻ , നി​ഷി​ത​റ​ഹ്മാ​ൻ, എ​ൻ.​പി.​സി​ദ്ദി​ഖ്, റീ​നാ​സെ​ബാ​സ്റ്റ്യ​ൻ, കെ.​പി.​ഗോ​പി​നാ​ഥ​ൻ,ടി.​എം.​രാ​ജേ​ന്ദ്ര​ൻ ,പി.​ടി.​കു​ര്യാ​ക്കോ​സ്,എം.​വി.​ഗീ​ത, വി​ജി​ൽ​മോ​ഹ​ന​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി.​വി.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

18ന് ​ഉ​ച്ച​യ്ക്ക് ന​ട​ക്കു​ന്ന സി​ഗ്നേ​ച്ച​ർ കാ​ന്പ​യി​ൻ, ഫ്ലാ​ഷ് മോ​ബ്, നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ, കാ​യി​ക ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ത്തി​യു​ള്ള റാ​ലി എ​ന്നി​വ ന​ട​ക്കും. റാ​ലി ശ്രീ​ക​ണ്ഠ​പു​രം ടൗ​ൺ സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ജീ​വ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

District News

ഗവ.സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​ ക്ഷാമം

ക​ണ്ണൂ​ര്‍: അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ചി​ട്ട് ഒ​ന്ന​ര​മാ​സ​മാ​കാ​നി​രി​ക്കു​ന്പോ​ഴും ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 200 അ​ധ്യാ​പ​ക ത​സ്തി​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്നു. എ​ല്‍​പി, യു​പി, ഹൈ​സ്‌​ക്കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത്. എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ 27ഉം ​യു​പി വി​ഭാ​ഗ​ത്തി​ല്‍ 35ഉം ​ഹൈ​സ്‌​ക്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 138 അ​ധ്യാ​പ​ക​രു​ടെ​യും ഒ​ഴി​വു​ക​ളാ​ണ് നി​ക​ത്താ​തെ കി​ട​ക്കു​ന്ന​ത്. ഒ​ഴി​വു​ക​ള്‍ പി​എ​സി​ക്ക് റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഒ​ഴി​വു​ക​ൾ നി​ക​ത്താ​നു​ള്ള ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​ത് അ​ക്കാ​ദ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം 2026-27 വ​ര്‍​ഷ​ത്തെ ത​സ്തി​ക​നി​ര്‍​ണ​യ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ത​സ്തി​ക ന​ഷ്ട​പ്പെ​ട്ട അ​ധ്യാ​പ​ക​രെ മ​റ്റി​ട​ങ്ങ​ളി​ൽ പു​ന​ക്ര​മീ​ക​രി​ച്ച ശേ​ഷ​മേ ഒ​ഴി​വു​ക​ൾ നി​ക​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പി​എ​സ്‌​സി ആ​രം​ഭി​ക്കു​ക​യു​ള്ളൂ. അ​പ്പോ​ഴേ​ക്കും അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ൾ ഏ​റെ ക​ഴി​യു​ക​യും ചെ​യ്യും.

ഇ​തി​നി​ടെ സെ​ൻ​സ​സ് ഡ്യൂ​ട്ടി​ക്ക് അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച​ത് സ്കൂ​ൾ മേ​ഖ​ല​യി​ലാ​കെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ സ്‌​കൂ​ളു​ക​ളി​ലെ 70 ശ​ത​മാ​നം അ​ധ്യാ​പ​ക​രെ​യും സെ​ന്‍​സ​സ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ 1290 പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ 17000 അ​ധ്യാ​പ​ക​രു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ജി​ല്ല​യി​ലാ​കെ 560 സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളും 730 എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളു​മു​ണ്ട്. ഇ​വ​രി​ല്‍ താ​ത്കാ​ലി​ക​ക്കാ​രെ​യും അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​വ​രെ​യും മാ​റ്റി നി​ര്‍​ത്തി​യാ​ല്‍ 4000 പേ​ര്‍ സെ​ന്‍​സ​സ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. മി​ക്ക വി​ദ്യാ​ല​യ​ത്തി​ല്‍ നി​ന്നും ശ​രാ​ശ​രി അ​ഞ്ച് അ​ധ്യാ​പ​ക​രെ​യെ​ങ്കി​ലും എ​ന്യൂ​മ​റേ​റ്റ​ർ​മാ​രാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സ്കൂ​ൾ സ​മ​യം ക​ഴി​ഞ്ഞ് സെ​ന്‍​സ​സ് ഡ്യൂ​ട്ടി നി​ര്‍​വ​ഹി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ർ​ദേ​ശം.

എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ സെ​ൻ​സ് ജോ​ലി ചെ​യ്താ​ൽ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​ത് പൂ​ർ​ത്തി​യാ​ക്കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ് പ​ല​രും അ​വ​ധി​യെ​ടു​ത്താ​ണ് സെ​ൻ​സ​സ് ജോ​ലി ചെ​യ്യു​ന്ന​ത്. ഓ​ണ​പ്പ​രീ​ക്ഷ​യ്ക്ക് കൂ​ടു​ത​ല്‍ സ​മ​യ​മി​ല്ലെ​ന്നി​രി​ക്കെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ തീ​ർ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ് അ​ക്കാ​ദ​മി​ക് രം​ഗം നേ​രി​ടു​ന്ന​ത്. അ​ധ്യാ​പ​ക ക്ഷാ​മം കാ​ര​ണം എ​ൽ​പി, യു​പി വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ര​ധ്യാ​പ​ക​ൻ ത​ന്നെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ക​യാ​ണ്. ഒ​രു ദി​വ​സം ത​ന്നെ ആ​റ് പി​രി​യ​ഡു​ക​ൾ വ​രെ ഇ​ത്ത​ര​ത്തി​ൽ പ​ഠി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​താ​യി അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

District News

ഇ​രി​ട്ടിയിലെ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണത്തിന് ര​ണ്ടാ​ഴ്ച

ഇ​രി​ട്ടി: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം നി​ല​വി​ൽ വ​ന്ന് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് വ​ൺ​വേ റോ​ഡി​ലെ അ​ല​ക്ഷ്യ പാ​ർ​ക്കിം​ഗി​ന് മാ​റ്റ​മി​ല്ല. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും വാ​ഹ​ന​യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ക​യാ​ണ്. ഈ​മാ​സം ഒ​ന്നു​മു​ത​ലാ​ണ് ഇ​രി​ട്ടി ന​ഗ​ര​ത്തി​ൽ പു​തി​യ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കി​യ​ത്. വി​വി​ധ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ നി​ശ്ച​യി​ച്ചെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​നാ ബോ​ർ​ഡു​ക​ൾ ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടി​ല്ല. വ​ൺ​വേ റോ​ഡി​നെ "നോ ​പാ​ർ​ക്കിം​ഗ്' മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തു​സൂ​ചി​പ്പി​ക്കു​ന്ന ബോ​ർ​ഡു​ക​ളും ഇ​ല്ല. ഇ​തു​മൂ​ലം പ​ഴ​യ​തു​പോ​ലെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്.

ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്കു ക​ട​ന്നു​പോ​കേ​ണ്ടി വ​രു​ന്ന ബ​സു​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​യാ​സം നേ​രി​ടു​ന്ന​ത്. ഇ​തി​നി​ടെ ബ​സ്‌​സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തു​നി​ന്ന് മെ​യി​ൻ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കാ​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ളും എ​ത്തു​ന്ന​തോ​ടെ പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ ഉ​ര​സു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്ക​ങ്ങ​ളും പ​തി​വാ​കു​ക​യാ​ണ്. അ​തേ​സ​മ​യം പു​തി​യ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​നാ ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വി​വ​ര​മ​റി​യാ​തെ റോ​ഡ​രി​കി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​രു​ന്നു.

ക​ട​ക​ളി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പ​ത്തു മി​നി​റ്റി​നു​ള്ളി​ൽ തി​രി​ച്ചെ​ത്തു​മ്പോ​ഴേ​ക്കും പി​ഴ ചു​മ​ത്ത​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​യാ​ണ് പ​റ​യു​ന്ന​ത്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഇ​രി​ട്ടി​യി​ലെ​ത്തു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലും ഇ​ത്ത​ര​ത്തി​ൽ പി​ഴ​യ​ട​യ്ക്കേ​ണ്ടി വ​രു​ന്ന​ത്. ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ഫ​ല​പ്ര​ദ​മാ​ക്കാ​ൻ ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും വ​ൺ​വേ റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ യാ​ത്ര ന​ട​പ്പാ​ക്ക​ണം: കെ​എ​സ്‌​സി-​എം

ക​ണ്ണൂ​ർ: കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച​തി​ലൂ​ടെ പ്രൈ​മ​റി​ത​ലം മു​ത​ൽ കോ​ള​ജു​വ​രെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ൾ​ക്കും ല​ഭ്യ​മാ​യ സൗ​ജ​ന്യ​യാ​ത്ര വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൺ​കു​ട്ടി​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള വി​ദ്യാ​ർ​ഥി കോ​ൺ​ഗ്ര​സ്‌-​എം (കെ​എ​സ്‌​സി-​എം) ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ക​യും ആ​ൺ​കു​ട്ടി​ക​ളെ മാ​റ്റി നി​ർ​ത്തു​ക​യും ചെ​യ്യു​ന്ന​ത് വി​വേ​ച​ന​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലിം​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ വി​ദ്യാ​ഥി​ക​ള്‍​ക്കും ബ​സു​ക​ക​ളി​ല്‍ സൗ​ജ​ന്യ യാ​ത്ര സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ബ്രൈ​റ്റ് വ​ട്ട​നി​ര​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ് പു​ളി​ച്ച​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. മാ​ണി ജൂ​ണി​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ, സ​ജി കു​റ്റി​യാ​നി​മ​റ്റം,വി​ന​യ് വ​ർ​ഗീ​സ്, ഡൈ​നോ ഡെ​ന്നി​സ്, വി.​വി. സേ​വി, സി.​ജെ. ജോ​ൺ, ബിനു ഇലവുംങ്കൽ, അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ൽ, എ​ബി​ൻ കു​മ്പു​ക്ക​ൽ, ജോ​ജി ആ​നി​ത്തോ​ട്ടം, എ​ബി​ൻ ടി​മ്മി എ​ലി​പു​ലി​ക്കാ​ട്ട്,അ​ല​ക്സ്‌ ചാ​ണേ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പാ​ൽ​ചു​ര​ത്തി​ൽ ചെ​ങ്ക​ൽ ലോ​റി കു​ടു​ങ്ങി​; മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ-​ബോ​യ്സ് ടൗ​ൺ ചു​രം​പാ​ത​യി​ലെ പാ​ൽ​ചു​രം ആ​ശ്ര​മം ജം​ഗ്ഷ​നു സ​മീ​പം ചെ​ങ്ക​ൽ ക​യ​റ്റി​വ​ന്ന ലോ​റി യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ കു​ടു​ങ്ങി​യ​തോ​ടെ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ലോ​റി റോ​ഡി​ൽ കു​ടു​ങ്ങി​യ​തി​നാ​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ഏ​റെ​നേ​രം ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ ക​ഴി​ഞ്ഞ​ത്.

വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ഇ​തോ​ടെ ചു​രം പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ലോ​റി​യി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് രാ​ത്രി​യോ​ടെ വാ​ഹ​നം മാ​റ്റി​യ​തോ​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും പു​ന​സ്ഥാ​പി​ച്ചു.

District News

ച​ന്ദ്രാ മാ​ർ​ബി​ൾ​സി​ന്‍റെ സി​എം വി​സ്താ​ര നെ​ല്ലൂ​ന്നി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​രി​ന്‍റെ വി​ക​സ​ന​ക്കു​തി​പ്പി​നൊ​പ്പം ച​ന്ദ്രാ മാ​ർ​ബി​ൾ​സി​ന്‍റെ പു​തി​യ സ്ഥാ​പ​ന​മാ​യ സി​എം വി​സ്താ​ര നെ​ല്ലൂ​ന്നി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മ​ട്ട​ന്നൂ​ർ-​ത​ല​ശേ​രി റോ​ഡി​ൽ വി​ശാ​ല​മാ​യ സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

ഏ​റ്റ​വും പു​തി​യ ട്രെ​ൻ​ഡി​ലു​ള്ള ടൈ​ലു​ക​ൾ, സാ​നി​റ്റ​റി വെ​യ​റു​ക​ൾ, ഫാ​സെ​റ്റു​ക​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് സി​എം വി​സ്താ​ര​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗോ​കു​ലം ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഒ. ​പ്രീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ബി​സി ഗ്രൂ​പ്പ് എം​ഡി മു​ഹ​മ്മ​ദ് മ​ദ​നി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പി. ​പു​രു​ഷോ​ത്ത​മ​ൻ, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, സു​രേ​ഷ് മാ​വി​ല, വ​ത്സ​ൻ തി​ല്ല​ങ്കേ​രി, ഇ.​പി. ഷം​സു​ദ്ദീ​ൻ, മു​സ്ത​ഫ ദാ​വാ​രി, സി.​എ​ച്ച്. സ​ക്ക​രി​യ ഹാ​ജി, ര​വീ​ന്ദ്ര​ൻ പൊ​യി​ലൂ​ർ, ഗ​ണേ​ശ​ൻ കു​ന്നു​മ്മ​ൽ, വി.​ആ​ർ. ഭാ​സ്ക​ര​ൻ, ച​ന്ദ്രാ മാ​ർ​ബി​ൾ​സ് ചെ​യ​ർ​മാ​ൻ ജീ​ജാ ച​ന്ദ്ര​ൻ, ച​ന്ദ്രാ മാ​ർ​ബി​ൾ​സ് എം​ഡി അ​തു​ൽ ച​ന്ദ്ര​ൻ, ച​ന്ദ്രാ ഹാ​ർ​ഡ്‌​വേ​ർ​സ് ചെ​യ​ർ​മാ​ൻ എം. ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

പാ​വ​പ്പെ​ട്ട​വ​രു‌​ടെ ശ​ബ്ദ​മാ​യി എം​എ​ൽ​എ മാ​റ​ണം: കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി

ക​ണ്ണൂർ: പാ​വ​പ്പെ​ട്ട​വ​രു‌​ടെ ശ​ബ്ദ​മാ​യി എം​എ​ൽ​എ മാ​റ​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ട‌െ പ്ര​യാ​സ​ങ്ങ​ളി​ൽ ആ​ത്മാ​ർ​ഥ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​നാ​യാ​ൽ മാ​ത്ര​മേ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് വി​ജ​യി​ക്കാ​നാ​കു​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. ക​ണ്ണൂ​ർ മ​ണ്ഡ​ലം എം​എ​ൽ​എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ. ​സു​ധാ​ക​ര​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. മേ​യ​ർ പി. ​ഇ​ന്ദി​ര, കെ.​പി. താ​ഹി​ർമു​ണ്ടേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. റ​സീ​ന, ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ്, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, എം.​പി. മു​ഹ​മ്മ​ദ​ലി, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, വി.​എ. നാ​രാ​യ​ണ​ൻ, പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, സ​ജീ​വ് മാ​റോ​ളി, പി.​ടി. മാ​ത്യു, ശ്രീ​ജ മ‌​ഠ​ത്തി​ൽ, ഷ​മീ​മ, ലി​ഷ ദീ​പ​ക്, റി​ജി​ൽ മാ​ക്കു​റ്റി, റി​ഷാം താ​ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


ഹൈ​വേ, മേ​ൽ​പ്പാ​ലം; കെ.​സി. വേ​ണു​ഗോ​പാ​ൽ ഏ​റ്റെ​ടു​ക്ക​ണമെന്ന് കെ.​സു​ധാ​ക​ര​ൻ


ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ കൃ​ത്യ​മാ​യ ഹൈ​വേ​ക​ളി​ല്ലാ​ത്ത പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നും താ​ഴെ ചൊ​വ്വ​യി​ലെ മേ​ൽ​പ്പാ​ല​ത്തി​നൊ​പ്പം ക​ണ്ണൂ​രി​ലെ​യും മേ​ൽ​പ്പാ​ല പ​ദ്ധ​തി​യു​ടെ കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി.

ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് കെ. ​സു​ധാ​ക​ര​ൻ എം​പി ഇ​ക്കാ​ര്യം കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ന​മു​ക്ക് ഒ​ന്നി​ച്ച് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു ഇ​തു സം​ബ​ന്ധി​ച്ച് കെ.​സി. വേ​ണു​ഗോ​പാ​ൽ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത്.

District News

ക​ല്ല​പ്പ​ള്ളി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി

പാ​ണ​ത്തൂ​ർ: പാ​ണ​ത്തൂ​ർ-​സു​ള്ള്യ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ക​ല്ല​പ്പ​ള്ളി പ്ര​ദേ​ശ​ത്ത് വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള പ്ലാ​ന്‍റേ​ഷ​ൻ ഭാ​ഗ​ത്ത് കാ​ട്ടാ​ന​യെ​യും കു​ട്ടി​യെ​യും ക​ണ്ട​ത്.

മു​മ്പൊ​ക്കെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​ന​ത്തി​ന് വെ​ളി​യി​ൽ ഇ​റ​ങ്ങു​ന്ന ആ​ന​ക​ൾ ഇ​ന്ന​ലെ പ​ക​ൽ​വെ​ളി​ച്ച​ത്തി​ൽ ത​ന്നെ റോ​ഡ​രി​കി​ൽ നി​ല​യു​റ​പ്പി​ച്ച​ത് യാ​ത്ര​ക്കാ​രെ​യും നാ​ട്ടു​കാ​രെ​യും ഒ​രു​പോ​ലെ പേ​ടി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ അ​ഞ്ചാം തീ​യ​തി​യും ക​ല്ല​പ്പ​ള്ളി-​മാ​മ്പ​ള റോ​ഡി​ന് സ​മീ​പം പ​ക​ൽ സ​മ​യ​ത്ത് കാ​ട്ടാ​ന​യെ ക​ണ്ടി​രു​ന്നു.

ഈ ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ജ​യ​പ്ര​കാ​ശും മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ രം​ഗ​ത്തു​മ​ല​യും ഒ​രാ​ഴ്ച മു​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

ഈ ​നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും വ​ന​പാ​ല​ക​രും ക​ഴി​ഞ്ഞ​ദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഈ ​സ​മ​യ​ത്ത് സോ​ളാ​ർ വേ​ലി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​നും കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മ​റ്റു ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

പ്ലാ​ന്‍റേ​ഷ​ൻ ഭാ​ഗ​ങ്ങ​ളി​ൽ ആ​ന​ക​ൾ നി​ല​യു​റ​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​വ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​നം​വ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​രീ​ക്ഷ​ണം വേ​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

ഗ്രൂ​പ്പ് വി​ല്ലേ​ജു​ക​ളു​ടെ വി​ഭ​ജ​നം സെ​ന്‍​സ​സി​നു​ശേ​ഷം പ​രി​ഗ​ണി​ക്കും: മന്ത്രി അനിൽ കുമാർ

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ഗ്രൂ​പ്പ് വി​ല്ലേ​ജു​ക​ള്‍ വി​ഭ​ജി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും എ​ന്നാ​ല്‍ സെ​ന്‍​സ​സ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തു പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും അ​തി​നു​ശേ​ഷം ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും റ​വ​ന്യു​മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍. ചെ​ങ്ക​ള സ്മാ​ര്‍​ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍, ലാ​ന്‍​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍ എ​ച്ച്. ദി​നേ​ശ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​സ​ന്ത​ന്‍ അ​ജ​ക്കോ​ട്, വൈ​സ്പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ന്‍ ക​ബീ​ര്‍, മു​ന്‍​മ​ന്ത്രി സി.​ടി. അ​ഹ​മ്മ​ദ​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​സ്ന മ​നാ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ന​സീ​ഫ, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​കെ. ഫൈ​സ​ല്‍, പി.​എം.​എ. ക​രീം, ജെ​റ്റോ ജോ​സ​ഫ് ബ​ജു ഉ​ണ്ണി​ത്താ​ന്‍, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍, നാ​ഷ​ണ​ല്‍ അ​ബ്ദു​ള്ള, റ​വ​ന്യു ‍ സെ​ക്ര​ട്ട​റി കെ. ​ജീ​വ​ന്‍ ബാ​ബു, എ​ഡി​എം പി. ​ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ജി​യാ​മോ​ൾ​ക്ക് സ​ഹാ​യ​പ്ര​വാ​ഹം, അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചു

രാ​ജ​പു​രം: രക്താർബു ധം ബാ​ധി​ച്ച ക​ള്ളാ​റി​ലെ ഇ​ല​ക്കു​ടി​ക്ക​ൽ ജി​യാ​മോ​ൾ ജി​നീ​ഷി​നെ (അ​ഞ്ച്) ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​യി ലോ​ക​മെ​ന്പാ​ടു​മു​ള്ള കാ​രു​ണ്യ​മ​തി​ക​ളി​ൽ നി​ന്നു സ​ഹാ​യം ഒ​ഴു​കി​യെ​ത്തി. ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ പ​ണം ല​ഭി​ച്ച​തോ​ടെ സ​ഹാ​യ​നി​ധി ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ച​താ​യി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജൂ​ൺ 22നാ​ണ് ജി​യാ​മോ​ളു​ടെ ശ​സ്ത്ര​ക്രി​യ​ക്കാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ച് സ​ഹാ​യ​നി​ധി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. കു​ട്ടി​യു​ടെ തു​ട​ർ​ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ 50 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

ലോ​ക​മെ​മ്പാ​ടു​മു​ള്ള സു​മ​ന​സു​ക​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യാ​ൽ പ്ര​തീ​ക്ഷി​ച്ച​തി​ലും വേ​ഗ​ത്തി​ൽ അ​വ​ശ്യ​മാ​യ പ​ണം ല​ഭി​ച്ച​തോ​ടെ​യാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്യാ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​ക്കൗ​ണ്ട് ഓ​പ്പ​ൺ ചെ​യ്‌​ത അ​ന്നു മു​ത​ൽ ക്ലോ​സ് ചെ​യ്‌​ത ജൂ​ലൈ 10 വ​രെ​യു​ള്ള ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ്ര​വ​ഹി​ച്ച കാ​രു​ണ്യ​ത്തി​ന്‍റെ ഫ​ല​മാ​യി 79,88,967 രൂ​പ ചി​കി​ത്സാ നി​ധി​യി​ലേ​ക്ക് സ​മാ​ഹ​രി​ക്കാ​ൻ സാ​ധി​ച്ചു. കു​ട്ടി​യു​ടെ അ​ടി​യ​ന്തി​ര ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​മാ​ഹ​രി​ച്ച തു​ക​യി​ൽ നി​ന്നും 10 ല​ക്ഷം രൂ​പ ഇ​തി​നോ​ട​കം ത​ന്നെ ആ​ശു​പ​ത്രി​യി​ൽ ന​ൽ​കി. ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടു​കൂ​ടി ജി​യാ​മോ​ളു​ടെ മ​ജ്ജ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യും തു​ട​ർ​ചി​കി​ത്സ​ക​ളും ആ​രം​ഭി​ക്കും.

ജി​യാ​മോ​ൾ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ച് വ​രു​ന്ന​തു​വ​രെ ചി​കി​ത്സാ സ​ഹാ​യ​ക​മ്മി​റ്റി കു​ടും​ത്തോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പു​റ​ത്ത്, പ്ര​സി​ഡ​ന്‍റ് സി​ജു ചാ​മ​ക്കാ​ല, സെ​ക്ര​ട്ട​റി ചാ​ണ്ടി ക​ള്ളി​ക്കാ​ട്ട്, ജോ​ണി പ്ലാ​ച്ചേ​രി​പു​റ​ത്ത്, സ​ന്തോ​ഷ് മാ​ത്യു, കു​ര്യ​ൻ ക​ള​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

District News

പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി ഐ​തി​ഹാ​സി​ക​വും പു​രോ​ഗ​മ​ന​പ​ര​വു​മാ​യ ന​ട​പ​ടി​ക​ളു​ടെ തു​ട​ക്കം: റവന്യു മ​ന്ത്രി

കാ​സ​ര്‍​ഗോ​ഡ്: സ്ത്രീ​ക​ള്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ സൗ​ജ​ന്യ​യാ​ത്ര യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത് കേ​ര​ള​ത്തി​ലെ ഐ​തി​ഹാ​സി​ക​വും പു​രോ​ഗ​മ​ന​പ​ര​വു​മാ​യ ന​ട​പ​ടി​ക​ളു​ടെ തു​ട​ക്ക​മാ​ണെ​ന്ന് മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സി​സി ഓ​ഫീ​സി​ല്‍ മ​ന്ത്രി​ക്ക് ന​ല്‍​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്ത്രീ​സ​മൂ​ഹം മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ഈ ​പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ്. ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്‍​പ്പെ​ടെ വ​ന്‍ വ​രു​മാ​ന വ​ര്‍​ധ​ന​വാ​ണ് ഇ​തു​മൂ​ലം കൈ​വ​ന്നി​രി​ക്കു​ന്ന​ത്. ആ​റു​മാ​സം ക​ഴി​യു​മ്പോ​ള്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ യാ​ത്ര നി​ര്‍​ത്ത​ലാ​ക്കു​മെ​ന്ന പ്ര​തി​പ​ക്ഷ വി​ലാ​പം കേ​വ​ലം പ​ക​ല്‍​ക്കി​നാ​വ് മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. എം.​സി. പ്ര​ഭാ​ക​ര​ന്‍, സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ, ഹ​ക്കീം കു​ന്നി​ല്‍, എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, ര​മേ​ശ​ന്‍ ക​രു​വാ​ച്ചേ​രി, ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍, കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, സാ​ജി​ദ് മൗ​വ്വ​ല്‍, ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍, സോ​മ​ശേ​ഖ​ര ഷേ​ണി, പി.​വി. സു​രേ​ഷ്, ടോ​മി പ്ലാ​ച്ചേ​രി, മാ​മു​നി വി​ജ​യ​ന്‍, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, സി.​വി. ജ​യിം​സ്, ഗീ​ത കൃ​ഷ്ണ​ന്‍, ധ​ന്യ സു​രേ​ഷ്, തോ​മ​സ് മാ​ത്യു, രാ​ജ​ന്‍ പെ​രി​യ, കെ. ​ബ​ല​രാ​മ​ന്‍ ന​മ്പ്യാ​ര്‍, എം. ​രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍, കാ​ര്‍​ത്തി​കേ​യ​ന്‍ പെ​രി​യ, മി​നി ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ലോ​റി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്

കു​റ്റി​ക്കോ​ൽ: അ​ട​യ്ക്ക ലോ​ഡു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. കു​റ്റി​ക്കോ​ൽ-​ചു​ള്ളി​ക്ക​ര റോ​ഡി​ലെ അ​ത്തി​യ​ടു​ക്കം ക​ള​ക്ക​ര​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​ർ​ റഫീഖിനും ക്ലീ​ന​ർ​നൗഷാദിനും സാ​ര​മാ​യി പ​രി​ക്കേ​റ്റു.

ഇ​രു​വ​രെ​യും കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ ലോ​റി ക​ള​ക്ക​ര​യി​ലെ എച്ച്. നാ​രാ​യ​ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ത്തു. കാ​ല​പ്പ​ഴ​ക്കം മൂ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഈ ​വീ​ട്ടി​ൽ നി​ല​വി​ൽ ആ​രും താ​മ​സി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. കു​റ്റി​ക്കോ​ലി​ൽ നി​ന്നും കൊ​ട്ടോ​ടി​യി​ലേ​ക്ക് അ​ട​യ്ക്ക​യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തേ സ്ഥ​ല​ത്ത് ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. സ്ഥി​ര​മാ​യി അ​പ​ക​ടം ന​ട​ക്കു​ന്ന ഈ ​സ്ഥ​ല​ത്ത് അ​പ​ക​ട സൂ​ച​ന ബോ​ർ​ഡു​ക​ളോ മ​റ്റു സം​ര​ക്ഷ​ണ ബാ​രി​ക്കേ​ഡു​ക​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ല.

District News

മ​ല​യാ​റ്റു​ക​ര ക്വാ​റി;​ മ​നു​ഷ്യ​ച്ച​ങ്ങ​ല ഇ​ന്ന്

എ​ണ്ണ​പ്പാ​റ: മ​ല​യാ​റ്റു​ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രാ​യു​ള്ള സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ​യും വി​വി​ധ ഊ​രു​കൂ​ട്ട​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കും.

ആ​ദി​വാ​സി​ക​ളെ കൂ​ടി മ​നു​ഷ്യ​രാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന പ്ര​ത്യേ​ക ഊ​രു​കൂ​ട്ടം പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​സ്ഥി​തി​ക്കും മ​നു​ഷ്യ​നും മ​റ്റു ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​വു​ന്ന ത​ര​ത്തി​ലു​ള്ള വ​ൻ​കി​ട ക്വാ​റി​ക​ൾ​ക്കെ​ല്ലാം അ​നു​മ​തി കൊ​ടു​ക്കു​ന്ന​ത് ആ​ദി​വാ​സി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്. ഇ​വി​ടെ എ​ന്തു ദു​ര​ന്തം ന​ട​ന്നാ​ലും ആ​രും ചോ​ദി​ക്കാ​ൻ വ​രി​ല്ലെ​ന്നു​ള്ള കാ​ഴ്ച​പ്പാ​ട് മാ​റ​ണം. മ​ല​യാ​റ്റു​ക​ര​യി​ലെ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം അ​ടി​യ​ന്തി​ര​മാ​യി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ണ്ണ​പ്പാ​റ- മ​ല​യാ​റ്റു​ക​ര, തു​മ്പ​ക്കു​ന്ന്, ഉ​രു​ട്ടി​ക്കു​ന്ന്, ചൂ​ര​പ്പ​ട​വ്, കു​റ്റി​യ​ടു​ക്കം ഊ​രു​ക​ൾ​ക്ക് ന​ടു​വി​ലാ​ണ് ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ൽ ഇ​ട​വേ​ള​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​യി​ൽ​നി​ന്നു​ള്ള ശ​ബ്ദം കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ ബാ​ധി​ക്കു​ന്നു.

ഹൃ​ദ്രോ​ഗി​ക​ളും കാ​ൻ​സ​ർ രോ​ഗി​ക​ളും ശ്വാ​സ​കോ​ശ രോ​ഗി​ക​ളും ഊ​രു​ക​ളി​ലു​ണ്ട്. വാ​യു മ​ലി​നീ​ക​ര​ണ​വും ശ​ബ്ദ​മ​ലി​നീ​ക​ര​ണ​വും ഇ​വ​രു​ടെ ജീ​വ​നു​പോ​ലും ഭീ​ഷ​ണി​യാ​ണ്.

മ​ല​യാ​റ്റു​ക​ര ഊ​രു​മൂ​പ്പ​ൻ ര​മേ​ശ​ൻ മ​ല​യാ​റ്റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ർ​ഡ് മെം​ബ​ർ സ​ജി​ത ശ്രീ​കു​മാ​ർ, മാ​ല​ക്ക​ല്ല് ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ സ​ലിം താ​ഴേ​കോ​റോ​ത്ത്, വി​ഷ്ണു പേ​രി​യ, വി​വി​ധ ഊ​രു​ക​ളി​ലെ മൂ​പ്പ​ൻ​മാ​രാ​യ സി. ​രാ​ജു, നാ​രാ​യ​ണ​ൻ കു​റ്റി​യ​ടു​ക്കം, ടി. ​രാ​ജേ​ഷ്, വി. ​ച​ന്ദ്ര​ൻ, പ്ര​മോ​ട്ട​ർ​മാ​രാ​യ ര​മ ഉ​ദ​യ​പു​രം, ശ്രീ​ജ ക്ലീ​നി​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വൈ​എം​സി​എ സ​ബ് റീ​ജി​യ​ൺ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

പ​ര​പ്പ: വൈ​എം​സി​എ കാ​സ​ർ​ഗോ​ഡ് സ​ബ് റീ​ജി​യ​ന്‍റെ 2026-28 വ​ര്‍​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ സ്ഥാ​ന​മേ​റ്റു. സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും കു​ടും​ബ​സം​ഗ​മ​വും പ​ര​പ്പ വൈ​എം​സി​എ ഹാ​ളി​ല്‍ ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് റീ​ജി​യ​ൺ ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി മാ​ണി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദേ​ശീ​യ നി​ര്‍​വാ​ഹ​ക​സ​മി​തി​യം​ഗം ഡോ. ​കെ.​എം. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും വി​മ​ല​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഡ​യാ​ലി​സി​സ് പ്രൊ​ജ​ക്ട് നാ​ഷ​ണ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം, നോ​മി​നേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബേ​ബി മാ​ട​പ്പ​ള്ളി, വൈ​ത്തി​രി നാ​ഷ​ണ​ല്‍ പ്രൊ​ജ​ക്ട് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ടോം​സ​ണ്‍ ടോം, ​ഉ​ഡു​പ്പി നാ​ഷ​ണ​ല്‍ പ്രൊ​ജ​ക്ട് വൈ​സ് ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പൈ​നാ​പ്പ​ള്ളി, യൂ​ണി-​വൈ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ അ​ഖി​ല്‍ ജോ​ണ്‍, വ​നി​താ​ഫോ​റം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മേ​ഴ്സി ജോ​ണ്‍​സ​ണ്‍, സ​ബ് റീ​ജി​യ​ൻ വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​ജീ​സ് അ​ഗ​സ്റ്റി​ന്‍, പ​ര​പ്പ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ക്കു​ടി, റോ​ജി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍: സി.​എം. ബൈ​ജു- ചെ​യ​ര്‍​മാ​ന്‍, ബി​നോ വ​ര്‍​ഗീ​സ്, എ​ബി ജോ​സ് പാ​ല​ക്കു​ടി- വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, റോ​ജി മാ​ത്യു- ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍, ജോ​യി ക​ള​രി​ക്ക​ല്‍ ബ​ന്ത​ടു​ക്ക, പി.​സി. ബേ​ബി മാ​ല​ക്ക​ല്ല് , ഡാ​ജി ഓ​ട​യ്ക്ക​ല്‍ ഭീ​മ​ന​ടി, ബി​നോ​യ് പ​ട​വി​ല്‍ കാ​ലി​ച്ചാ​ന​ടു​ക്കം, വി.​ജെ. സാ​ജു വെ​ള്ള​രി​ക്കു​ണ്ട്, സി​ജു പോ​ള്‍ കാ​ഞ്ഞി​ര​ടു​ക്കം, സെ​ബാ​സ്റ്റ്യ​ന്‍ കൊ​റ്റ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട്- സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​ര്‍.

District News

വ​ന​സം​ര​ക്ഷ​ണ സ​മി​തി യോ​ഗം

കൊ​ന്ന​ക്കാ​ട്: മൈ​ക്ക​യം വ​ന​സം​ര​ക്ഷ​ണ​സ​മി​തി വാ​ർ​ഷി​ക​യോ​ഗം കൊ​ന്ന​ക്കാ​ട് ചൈ​ത്ര​വാ​ഹി​നി ഫാ​ർ​മേ​ഴ്സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ജി. ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല ബി​എ​ഡ് പ​രീ​ക്ഷ​യി​ൽ അ​ഞ്ചാം റാ​ങ്ക് നേ​ടി​യ അ​ലീ​ന റാ​ണി ജോ​ർ​ജ്, പ്ല​സ്ടു​വി​ന് ഫു​ൾ എ​പ്ല​സ് നേ​ടി​യ അ​നൂ​പ ബി​ജു, കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കു​ച്ചു​പ്പു​ടി, നാ​ടോ​ടി നൃ​ത്തം എ​ന്നി​വ​യി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ വി​ഷ്ണു ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​രാ​ഹു​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ൻ​സി ജെ​യി​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കു​ഞ്ഞി​രാ​മ​ൻ, മി​നി മാ​ത്യു, ഭീ​മ​ന​ടി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഒ. ​സു​രേ​ന്ദ്ര​ൻ, ടി.​കെ. നി​ഷ, കോ​ട്ട​ഞ്ചേ​രി വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ഷോ​ണി കെ. ​ജോ​ർ​ജ്, ടി.​പി. ത​മ്പാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: പി.​ജി. ദേ​വ്- പ്ര​സി​ഡ​ന്‍റ്, ജി​ൻ​സി ജോ​സ​ഫ്- വൈ​സ് പ്ര​സി​ഡ​ന്‍റ്, ടി.​കെ. നി​ഷ- സെ​ക്ര​ട്ട​റി.

District News

വടംവലി താരങ്ങൾക്ക് സ്വീകരണം നല്കി

വെ​ള്ള​രി​ക്കു​ണ്ട്: ജ​മ്മു കാ​ഷ്മീ​രി​ൽ ന​ട​ന്ന ദേ​ശീ​യ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ കേ​ര​ള ടീം ​അം​ഗ​ങ്ങ​ൾ​ക്ക് വെ​ള്ള​രി​ക്കു​ണ്ട് ടൗ​ൺ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ജ​ൻ കൂ​ട്ട​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ടം​വ​ലി താ​ര​ങ്ങ​ളാ​യ ജി​ബി​ൻ രാ​ജു, ധ​ന​ഞ്ജ​യ് ഗി​രീ​ഷ്, ദേ​വ​മി​ത്ര, കോ​ച്ച് പ്ര​സാ​ദ് ക​ന​ക​പ്പ​ള്ളി എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഷോ​ബി ജോ​സ​ഫ്, ക്ല​ബ്‌ സെ​ക്ര​ട്ട​റി ഗി​രീ​ഷ് ചെ​മ്പ​ൻ​ക്കു​ന്ന്, ട്ര​ഷ​റ​ർ മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വീ​ട്ടി​ൽ തീ​പ്പി​ടി​ത്തം, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു

വ​ലി​യ​പ​റ​മ്പ്: വീ​ടി​ന് തീ​പ്പിടി​ച്ച് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ക​ന്നു​വീ​ട് ക​ട​പ്പു​റ​ത്തെ കെ. ​സു​ലൈ​മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ലാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കെ. ​മു​നീ​റും കു​ടും​ബ​വു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. വീ​ടി​ന് പു​റ​ത്തു​ള്ള അ​ടു​പ്പി​ൽ നി​ന്നു അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്ന വി​റ​ക് കൂ​ന​യ്ക്ക് തീ​പി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജ​ന​ലി​ലൂ​ടെ വീ​ടി​ന​ക​ത്തേ​ക്ക് തീ ​പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള​യി​ലെ ഫ്രി​ഡ്ജ്, ഗ്രൈ​ൻ​ഡ​ർ, മി​ക്സി തു​ട​ങ്ങി​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

തൃ​ക്ക​രി​പ്പൂ​ർ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ൽ​നി​ന്ന് സേ​നാം​ഗ​ങ്ങ​ളെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

District News

എ​ന്യൂ​മ​റേ​ഷ​ൻ ജോ​ലി​ക്കി​ടെ അ​ധ്യാ​പി​ക​യ്ക്കു നാ​യ​യു​ടെ ക​ടി​യേ​റ്റു

ചേ​ർ​ത്ത​ല: എ​ന്യൂ​മ​റേ​ഷ​ൻ ജോ​ലി​ക്കി​ടെ അ​ധ്യാ​പി​ക​യ്ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു. കോ​നാ​ട്ടുശേ​രി ഗ​വ.​ എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പി​ക​യും ത​ങ്കി അ​ഴീ​ക്ക​ൽ വീ​ട്ടി​ൽ ഷാ​ജി​യു​ടെ ഭാ​ര്യ​യു​മാ​യ ആ​ഗ്‌​ന​സ് ജാ​സ്മി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ‌

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 18-ാം വാ​ര്‍​ഡി​ല്‍ എ​ന്യൂ​മ​റേ​ഷ​ൻ ജോ​ലി​ക്കി​ടെ​യി​ലാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

നാ​യ​യു​ടെ ക​ടി​യേ​റ്റ ഉ​ട​ൻ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ​ക്കുശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

District News

ചെ​ങ്ങ​ണ്ട വ​ള​വ്-​കാ​ളി​കു​ളം ജം​ഗ്ഷ​ൻ-​വാ​ര​നാ​ട് ജം​ഗ്ഷ​ൻ റോ​ഡ് ടാ​റിം​ഗ് ആ​രം​ഭി​ച്ചു

ചേ​ർ​ത്ത​ല: ചെ​ങ്ങ​ണ്ട​വ​ള​വ് മു​ത​ൽ കാ​ളി​കു​ളം ജം​ഗ്ഷ​ൻ വ​രെ​യും വാ​ര​നാ​ട് ക്ഷേ​ത്രം വ​ഴി വാ​ര​നാ​ട് ജം​ഗ്ഷ​ൻ വ​രെ​യു​മു​ള്ള റോ​ഡ് ടാ​റിം​ഗ് ആ​രം​ഭി​ച്ചു. ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന 4.28 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് ആ​ണ് ആ​രം​ഭി​ച്ച​ത്. ഓ​ടനി​ർ​മാ​ണം, ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ചു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി, സ്ഥല ല​ഭ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട പാ​ക​ൽ, റോ​ഡ് മാ​ർ​ക്കിം​ഗ്, റോ​ഡ് സു​ര​ക്ഷ പ്ര​വൃത്തി​ക​ൾ എ​ന്നി​വ​യും റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച ഒ​മ്പ​തു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് നി​ർ​മാ​ണം. ഗ​ൾ​ഫ് യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്രൂ​ഡോ​യി​ൽ വി​ല​വ​ർ​ധ​ന കാ​ര​ണം റോ​ഡ് നി​ർ​മാ​ണ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ക​യും ടാ​ർ​വി​ല​യി​ലു​ള്ള വ​ർ​ധ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാകുക​യും ചെ​യ്ത​തി​ന്‍റെ ഫ​ല​മാ​യാ​ണ് റോ​ഡ് നി​ർ​മാ​ണ​ം പു​ന​രാ​രം​ഭി​ച്ച​ത്. കാ​ളി​കു​ളം-​മു​ട്ട​ത്തി​പ്പ​റ​മ്പ് റോ​ഡ്, വ​ല്ല​യി​ൽ-​ച​മ്പ​ക്കാ​ട് റോ​ഡ് എ​ന്നി​വ​യു​ടെ ടാ​റിം​ഗ് ഉ​ട​ന്‍ ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പി.​ പ്ര​സാ​ദ് എം​എ​ൽ​എ അ​റി​യി​ച്ചു.

District News

പ്രി​യ​ദ​ര്‍​ശ​നി ബ​സ് സ​ര്‍​വീ​സ് ന​ട​ത്ത​ണം

ചേ​ർ​ത്ത​ല: തീ​ര​ദേ​ശപാ​ത​യി​ലെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് തോ​പ്പും​പ​ടി​യി​ൽനി​ന്നും ക​ണ്ണ​മാ​ലി, ത​ങ്കി, തൈ​ക്ക​ൽ, അ​ർ​ത്തു​ങ്ക​ൽ, പൂ​ങ്കാ​വ്, തു​മ്പോ​ളി വ​ഴി ആ​ല​പ്പു​ഴ​യി​ലേ​ക്ക് പ്രി​യ​ദ​ര്‍​ശ​നി ബ​സ് സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് കാ​ത്ത​ലി​ക് ക​രി​സ്മാ​റ്റി​ക് മൂ​വ്മെ​ന്‍റ് തീ​ര​ദേ​ശ മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു കാ​ക്ക​രി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഡി. ജോ​ർ​ജ്, ഫ്രാ​ൻ​സി​സ് പൊ​ക്ക​ത്തെ, കു​ഞ്ഞുകു​ഞ്ഞു കു​ട്ടി​ച്ചി​റ, ആ​നി​മേ​രി, പാ​പ്പ​ച്ച​ൻ, ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ത​ക​ര്‍​ച്ച മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ല്‍ ശു​ദ്ധ​ജ​ല ക്ഷാ​മ​ത്തി​നാ​യി പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ച്ച റോ​ഡു​ക​ളി​ല്‍ പു​ന​ര്‍​നി​ര്‍​മാ​ണം ന​ട​ക്കാ​ത്ത​തി​നെ​തി​രേ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ അ​തത് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, പ്ര​വൃ​ത്തി ന​ട​ത്തി​യ ക​രാ​രു​കാ​ര്‍ എ​ന്നി​വ​രോ​ട് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

നാ​ളെ ആ​ല​പ്പു​ഴ റെ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ത്തു​ന്ന ക​മ്മീ​ഷ​ന്‍റെ സി​റ്റിം​ഗി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് നി​ര്‍​ദേശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

പൈ​പ്പ് ലൈ​ന്‍ വ​ലി​ച്ച​തി​നുശേ​ഷം റോ​ഡ് പൂ​ര്‍​വ​സ്ഥി​തി​യി​ല്‍ ആ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്‌​തെ​ങ്കി​ലും ആ ​വ്യ​വ​സ്ഥ പാ​ലി​ക്കാ​തെ വ​ന്ന​തി​നാ​ല്‍ റോ​ഡു​ക​ള്‍ ചെ​ളി​ക്കു​ള​മാ​യി മാ​റി​യി​രു​ന്നു.

10 അ​ടി വീ​തി​യു​ള്ള റോ​ഡിന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ല്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​ക​ള്‍ എ​ടു​ത്ത​തു​മൂ​ലം ടാ​ര്‍ ഇ​ള​കി മാ​റു​ക​യും മ​ഴ വെ​ള്ളം കെ​ട്ടിക്കി​ട​ന്ന് കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ക്കാ​ന്‍ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലു​മാ​ണ് പ​ല ഗ്രാ​മീ​ണ റോ​ഡു​ക​ളും കി​ട​ക്കു​ന്ന​ത്.

പ​ല​ത​വ​ണ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യപ്പെട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളും സം​ഘ​ട​ന​ക​ളും റോ​ഡ് സ​ഞ്ചാ​രയോ​ഗ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്നു​ണ്ട്.

District News

മ​തേ​ത​രമൂ​ല്യ​ങ്ങ​ൾ കൈ​മാ​റാ​ൻ ഉ​ണ​ർ​ന്നുപ്ര​വ​ർ​ത്തി​ക്ക​ണം: ഷാ​നി​മോ​ൾ ഉ​സ്മാ​ൻ

ചേ​ർ​ത്ത​ല: ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​തേ​ത​ര ജ​നാ​ധി​പ​ത്യമൂ​ല്യ​ങ്ങ​ൾ യാ​തൊ​രു കോ​ട്ട​വും ത​ട്ടാ​തെ വ​രും​ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ക എ​ന്ന​ത് ഇ​ന്ന​ത്തെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വമാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു. മു​ൻ മ​ന്ത്രി ദാ​മോ​ദ​ര​ൻ കാ​ളാ​ശേ​രി​യു​ടെ ഏ​ഴാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ.

ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​രാ​രി​ക്കു​ളം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കാ​ളാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​വി​ശ്വം​ഭ​ര​ൻപി​ള്ള, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി​മോ​ഹ​ൻ, കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, സി.​ഡി. ശ​ങ്ക​ർ, സ​ജി കു​ര്യാ​ക്കോ​സ്, വി. ​തോ​മ​സ്, കെ.​സി. ആ​ന്‍റണി, ബി.​ ഭാ​സി, സ​ജീ​വ് കാ​ളാ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സ്കൂ​ൾ വാഹന പ​രി​ശോ​ധ​ന: അ​മ്പ​ല​പ്പു​ഴ​യി​ൽ 46 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു

അ​മ്പ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് സ്കൂ​ൾ ബ​സു​ക​ളു​ടെ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി അ​മ്പ​ല​പ്പു​ഴ​യി​ൽ 46 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ബ​സ് ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​നാ​യാ​ണ് സ്കൂ​ൾ സു​ര​ക്ഷാ സ്പെ​ഷൽ ഡ്രൈ​വ് എ​ന്ന പേ​രി​ൽ പോ​ലീ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഡ്രൈ​വ​ർ​മാ​രു​ടെ പ​രി​ശോ​ധ​ന കൂ​ടാ​തെ സ്കൂ​ൾ ബ​സു​ക​ളു​ടെ ഫി​റ്റ്ന​സും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. രാ​വി​ലെ ആ​റു മു​ത​ൽ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന 10 വ​രെ നീ​ണ്ടു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യസ്കൂ​ളു​ക​ളി​ലെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. അ​മ്പ​ല​പ്പു​ഴ​യി​ൽ 46 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ഒ​രു സ്കൂ​ളി​ലെ ബ​സ് ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി.

പി​ന്നീ​ട് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് മ​റ്റ് ഡ്രൈ​വ​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ര​തീ​ഷ് എ​ന്ന പോ​ലീ​സു​കാ​ര​നാ​ണ് കു​ട്ടി​ക​ളെ ഈ ​ബ​സി​ൽ സ്കൂ​ളി​ലെ​ത്തി​ച്ച​ത്.
സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ കൂ​ടാ​തെ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ കു​ത്തിനി​റ​ച്ചു കൊ​ണ്ട് പോ​കു​ന്ന​തും പ​രി​ശോ​ധി​ച്ചു.

ഇ​തു കൂ​ടാ​തെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് ച​ര​ക്കു​ക​ളു​മാ​യെ​ത്തി​യ ലോ​റി​ക​ളി​ൽ ല​ഹ​രിവ​സ്തു​ക്ക​ളു​ണ്ടോ എ​ന്നും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. ശ​ക്ത​മാ​യ പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​ട​രു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

District News

യു​ദ്ധ​വും പി​ടി​ച്ച​ട​ക്ക​ലും അ​വ​കാ​ശ​മാ​ണെ​ന്ന് ക​രു​തു​ന്ന​വ​രാ​ണ് അ​ശാ​ന്തി​ക്ക് കാ​ര​ണ​ക്കാ​ര്‍: ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ്

മാ​വേ​ലി​ക്ക​ര: യു​ദ്ധം ചെ​യ്യു​ക​യും പി​ടി​ച്ച​ട​ക്കു​ക​യും ചെ​യ്യു​ന്ന​ത് ത​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന് ക​രു​തു​ന്ന​വ​രാ​ണ് ലോ​ക​ത്തെ അ​ശാ​ന്തിക്കു കാ​ര​ണ​ക്കാ​രെ​ന്നും യു​ദ്ധം കാ​ര​ണം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ന്‍ ആ​രും മു​ന്നോട്ടു വ​രു​ന്നി​ല്ലെന്നും കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് പ​റ​ഞ്ഞു. മാ​ന​വി​ക ദ​ര്‍​ശ​നവേ​ദി മാ​വേ​ലി​ക്ക​ര​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​ഘ​ട​നാ ചെ​യ​ര്‍​മാ​ന്‍ ജേ​ക്ക​ബ് ഉ​മ്മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​വേ​ലി​ക്ക​ര ജു​മാ​മ​സ്ജി​ദ് ഇ​മാം അ​ബ്ദു​ല്‍ സ​ത്താ​ര്‍ മൗ​ല​വി ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി. ക​ണ്ണ​മ്മൂ​ല വൈ​ദി​ക സെ​മി​നാ​രി പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. കു​രു​വി​ള ജോ​ര്‍​ജ് പ​താ​ക കൈ​മാ​റി. സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി പ്ര​ഫ.​എ.​വി. ഇ​ട്ടി ക​ര്‍​മ പ​രി​പാ​ടി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ്ര​ഫ.​ഡോ. മാ​മ്മ​ന്‍ വ​ര്‍​ക്കി, ഡോ. ​പ്ര​ദീ​പ് ഇ​റ​വ​ങ്ക​ര, പി.​ജെ. ആ​ന്‍റണി, ടി.​കെ. റോ​യി​ കു​ര്യ​ന്‍, ലൈ​ല ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

എ​ന്യൂ​മ​റേ​ഷ​ൻ: റിക്കാർ​ഡ് നേ​ട്ടം കൈ​വ​രി​ച്ച് ബി​നു ച​ന്ദ്ര​ൻ

ആ​ല​പ്പു​ഴ: ഒ​ന്നി​ന് ആ​രം​ഭി​ച്ച് 30ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ​ള​രെ കു​റ​ഞ്ഞദി​വ​സ​ങ്ങ​ൾ കൊ​ണ്ടുത​ന്നെ അ​തീ​വ കൃ​ത്യ​ത​യോ​ടെ പൂ​ർ​ത്തീ​ക​രി​ച്ച് സം​സ്ഥാ​ന​ത്തുത​ന്നെ മാ​തൃ​കാ​പ​ര​മാ​യ റിക്കാർ​ഡ് നേ​ട്ടം കൈ​വ​രി​ച്ച് കാ​യം​കു​ളം സ്വ​ദേ​ശി  ​ബി​നു​ച​ന്ദ്ര​ൻ. ആ​റ​ൻ​മു​ള എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ ഇ​ൻ​സ്‌​ട്ര​ക്ട​റാ​ണ് ബി​നു. പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ലെ 263 കെ​ട്ടി​ട​ങ്ങ​ളു​ടെ എ​ന്യൂ​മ​റേ​ഷ​നാ​ണ് ബി​നു റിക്കാർ​ഡ് വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വ​ള​രെ കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി അ​വ​സാ​നി​പ്പി​ച്ച ബി​നു ച​ന്ദ്ര​നെ​യും സൂ​പ്പ​ർ​വൈ​സ​ർ എ​ൻ.​കെ. ദീ​പ​യെ​യും ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ  ​ചേ​ംബറി​ൽ  ​ആ​ദ​രി​ച്ചു. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് ബി​നു​വി​നെ ഈ ​നേ​ട്ട​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​തെ​ന്നും മ​റ്റു എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ​ക്ക് ബി​നു മി​ക​ച്ചൊ​രു മാ​തൃ​ക​യാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യും ക്യാ​മ്പും

പ​ര​മാ​വ​ധി കു​ടും​ബ​ങ്ങ​ളെ​ സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ (സ്വ​യം വി​വ​ര​ശേ​ഖ​ര​ണം) ചെ​യ്യി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ബി​നു സ്വീ​ക​രി​ച്ച ത​ന്ത്രം. ഇ​തി​നാ​യി ത​ന്‍റെ പ​രി​ധി​യി​ലു​ള്ള താ​മ​സ​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ചു. തു​ട​ർ​ന്ന് ജൂ​ൺ 27ന് ​പ്ര​ത്യേ​ക സെ​ൻ​സ​സ് ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ബോ​ധ​വ​ത്കര​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ ജൂ​ൺ 30ന​കം ത​ന്നെ 150 ഓ​ളം കെ​ട്ടി​ട ഉ​ട​മ​ക​ൾ സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി.

ഒ​ന്നുമു​ത​ൽ മൂ​ന്നുവ​രെ​യു​ള്ള ദി​വ​സ​ങ്ങ​ൾ അ​തി​ർ​ത്തി നി​ർ​ണ​യ​ത്തി​നാ​യി നീ​ക്കി​വച്ച​താ​ണെ​ങ്കി​ലും അ​തി​നോ​ടൊ​പ്പം ത​ന്നെ ബാ​ക്കി എ​ന്യൂ​മ​റേ​ഷ​ൻ ന​ട​പ​ടി​ക​ളും ബി​നു പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. നൂ​ത​ന​മാ​യ ഈ ​പ്ര​വ​ർ​ത്ത​നശൈ​ലി​യാ​ണ് നേ​ട്ട​ത്തി​ലേ​ക്ക് ബി​നു ച​ന്ദ്ര​നെ എ​ത്തി​ച്ച​ത്.

District News

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; പ്ര​തി​ക്ക് പ​ത്തു വ​ർ​ഷം ത​ട​വ്

കാ​യം​കു​ളം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് പ​ത്തു വ​ർ​ഷം ത​ട​വും ഒ​രുല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കാ​യം​കു​ളം പു​തു​പ്പ​ള്ളി ഗോ​വി​ന്ദമു​ട്ടം കൊ​ച്ചുതു​ണ്ട​ത്തി​ൽ നി​ഥി​ൻ രാ​ജി(26)നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

കാ​യം​കു​ളം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ചെ​ങ്ങ​ന്നൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷൽ കോ​ട​തി ജ​ഡ്ജി ടി.​ആ​ർ. റീ​ന ദാ​സ് ആ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​ആ​ർ. രാ​ജേ​ഷ് കു​മാ​ർ ഹാ​ജ​രാ​യി.

District News

കാ​ടു​ക​യ​റി ചെ​റി​യ​നാ​ട് പ​വ​ര്‍​ലൂം

ചെ​ങ്ങ​ന്നൂ​ര്‍: പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച് പ​തി​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ട്ടി​ട്ടും ചെ​റി​യ​നാ​ട് പ​വ​ര്‍​ലൂം വ​ര്‍​ക്കേ​ഴ്സ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ വ​ര്‍​ക്‌​ഷോ​പ്പി​ന്‍റെ ലി​ക്വി​ഡേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. നി​ല​വി​ല്‍ പ​ട​നി​ലം ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള അ​ര​യേ​ക്ക​റോ​ളം വ​രു​ന്ന പ്ര​ദേ​ശം പൂ​ര്‍​ണ​മാ​യും കാ​ടു​മൂ​ടി​യ അ​വ​സ്ഥ​യി​ലാ​ണ്. പാ​ഴ്മ​ര​ങ്ങ​ളും കാ​ടു​ക​ളും വ​ള​ര്‍​ന്ന് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലു​ള്ള​വ​ര്‍ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. ഇ​തി​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഉ​യ​രു​ന്ന​ത്.

അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്താ​നാ​കാ​തെ സ​ര്‍​വേ സം​ഘം


ഭൂ​മി​യി​ലെ കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റി സ്ഥ​ലം തെ​ളി​ക്കാ​തി​രു​ന്ന​തു കാ​ര​ണം ആ​റു മാ​സം മു​ൻ​പ് താ​ലൂ​ക്ക് സ​ര്‍​വേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ സം​ഘ​ത്തി​ന് സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് സ്ഥ​ലം വൃ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്കാ​യി ലി​ക്വ​ഡേ​ഷ​ൻ ഓ​ഫീ​സ​ര്‍ ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ര്‍​ക്ക് ക​ത്തു ന​ല്കി​യെ​ങ്കി​ലും ഇ​തി​ല്‍ ഇ​തു​വ​രെ ഒ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല.
വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും ജ​പ്തി ന​ട​പ​ടി​ക​ള്‍ നേ​രി​ട്ടി​രി​ക്കു​ന്ന​തു​മാ​യ വ​സ്തു​വാ​യ​തി​നാ​ല്‍ ത​ങ്ങ​ള്‍​ക്ക് ഒ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം വ്യ​വ​സാ​യ വ​കു​പ്പി​ല്‍നി​ന്ന് കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​റു​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.
ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്ക് ഇ​ന്‍​ഡ​സ്ട്രീ​സ് ജൂ​ണി​യ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ന്‍​സ്പെ​ക്ട​റു​ടെ ക​ത്തു പ്ര​കാ​ര​മാ​യി​രു​ന്നു സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്ന​ത്. അ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി​യശേ​ഷം മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി​യ റി​പ്പോ​ര്‍​ട്ട് സ​ഹ​ക​ര​ണവ​കു​പ്പി​നു കൈ​മാ​റാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ല്‍, അ​ള​വ് മു​ട​ങ്ങി​യ​തോ​ടെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ എ​ല്ലാം ഇ​പ്പോ​ള്‍ മ​ര​വി​ച്ചമ​ട്ടാ​ണ്.

ത​ക​ര്‍​ന്ന​ത് തൊ​ഴി​ല്‍ സ്വ​പ്‌​ന​ങ്ങ​ള്‍


തൊ​ഴി​ലാ​ളി​ക​ളും ഉ​ട​മ​ക​ളും ഒ​ന്നു​ചേ​ര്‍​ന്ന വേ​റി​ട്ടൊ​രു സ​ഹ​ക​ര​ണ മാ​തൃ​ക​യാ​യി​രു​ന്നു ചെ​റി​യ​നാ​ട് പ​വ​ര്‍​ലൂം വ​ര്‍​ക്കേ​ഴ്‌​സ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ വ​ര്‍​ക്‌ഷോ​പ്പ് സി​എ​സ് ലി​മി​റ്റ​ഡ്. അ​ര​നൂ​റ്റാ​ണ്ടു മു​ന്‍​പാ​ണ് പ​ട​നി​ലം ജം​ഗ്ഷ​നു സ​മീ​പം 37 സെ​ന്‍റ് സ്ഥ​ല​ത്ത് സ​ഹ​ക​ര​ണ സം​ഘം രൂ​പീ​ക​രി​ച്ച് ഈ ​യ​ന്ത്ര​വ​ത്കൃ​ത നെ​യ്ത്തു കേ​ന്ദ്രം തു​റ​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ ന​ഷ്ട​ത്തി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ലി​ക്വി​ഡേ​റ്റ് ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് സം​ഘം പു​ന​ഃസം​ഘ​ടി​പ്പി​ച്ച് പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ച്ചു.


24 ത​റി​ക​ളി​ലാ​യി നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ള്‍ ഇ​വി​ടെ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്ത​രു​ന്നു. ത​മ​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് നൂ​ല്‍ എ​ത്തി​ച്ച് മു​ണ്ടും തോ​ര്‍​ത്തും നെ​യ്ത് തി​രി​കെ ന​ല്‍​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​നം. അ​ക്കാ​ല​ത്ത് ര​ണ്ട് രൂ​പ മു​ത​ല്‍ അ​ഞ്ചു രൂ​പ വ​രെ​യാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ ദി​വ​സ​വേ​ത​നം.

എ​ന്നാ​ൽ, സം​ഘം ലി​ക്വി​ഡേ​റ്റ് ചെ​യ്യു​ക​യോ പി​രി​ച്ചുവി​ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് അം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത്. പ​വ​ര്‍​ലൂ​മി​നൊ​പ്പം ഡൈ​യിം​ഗ് യൂ​ണി​റ്റ് തു​ട​ങ്ങാ​നും പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്ന​ങ്കി​ലും ന​ട​ന്നി​ല്ല


വീ​ഴ്ച​ക​ള്‍, ക​ട​ബാ​ധ്യ​ത​ക​ള്‍; ഒ​ടു​വി​ല്‍ ത​ക​ര്‍​ച്ച

ലാ​ഭ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ​വ​ര്‍ലൂം ​പി​ന്നീ​ട് ന​ഷ്ട​ത്തി​ലാ​യ​തി​ന് പി​ന്നി​ല്‍ വ​ലി​യ ദു​രൂ​ഹ​ത​ക​ളു​ണ്ട്. ഭ​ര​ണ​പ​ര​മാ​യ പാ​ളി​ച്ച​ക​ളാ​ണ് പ്ര​ധാ​ന ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ദ്പാ​ദി​പ്പി​ച്ച തു​ണി​ത്ത​ര​ങ്ങ​ള്‍ നാ​ട്ടി​ലെ ക​ച്ച​വ​ട​ക്കാ​ര്‍ വീ​ടു​ക​ളി​ല്‍ കൊ​ണ്ടു​പോ​യി വി​റ്റെ​ങ്കി​ലും അ​തി​ന്‍റെ പ​ണം കൃ​ത്യ​മാ​യി സം​ഘ​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തി​നൊ​പ്പം കൂ​ലി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ചു. എ​ണ്‍​പ​തു​ക​ളോ​ടെ പ​വ​ര്‍​ലൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​യി.

പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചെ​ങ്കി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കെ​എ​സ്ഇ​ബി വൈ​ദ്യു​തി കു​ടി​ശി​ക​യാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള​ത്. നില​വി​ല്‍ ഇ​രു​നൂ​റി​ല​ധി​കം ഷെ​യ്‍ ഹോ​ള്‍​ഡ​ര്‍​മാ​രു​ണ്ടെ​ങ്കി​ലും അ​തി​ല്‍ ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ര്‍ വ​ള​രെ കു​റ​വാ​ണ്.

ഇ​വ​രു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ളു​ടെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ ഇ​നി സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ സാ​ധി​ക്കൂ. ഈ ​ക​ട​ബാ​ധ്യ​ത​ക​ളും ഷെ​യ​ര്‍​ഹോ​ള്‍​ഡ​ര്‍​മാ​രു​ടെ ഓ​ഹ​രി മൂ​ല്യ​വു​മാ​ണ് പു​തി​യ പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് നി​ല​വി​ല്‍ ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന​ത്. ഇ​ട​യ്ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഈ ​സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.


യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍ ആ​ക്രി​വി​ല​യ്ക്ക്

അ​ര​നൂ​റ്റാ​ണ്ടു മു​ന്‍​പ് ഏ​റ്റ​വും ആ​ധു​നി​ക മെ​ഷീ​നു​ക​ളാ​യി​രു​ന്നു ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തോ​ടെ ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​രു​മ്പെ​ടു​ത്തു. കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​ക​ള്‍ ത​ക​ര്‍​ന്ന് മ​ഴ​വെ​ള്ളം വീ​ണാ​ണ് ഭൂ​രി​ഭാ​ഗം യ​ന്ത്ര​ഭാ​ഗ​ങ്ങ​ളും ന​ശി​ച്ച​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലും പ​ക​ല്‍സ​മ​യ​ങ്ങ​ളി​ലും ആ​ക്രി​ക്കാ​ര്‍ എ​ത്തി പ​ല യ​ന്ത്ര​സാ​മ​ഗ്രി​ക​ളും അ​ഴി​ച്ചു കൊ​ണ്ടു​പോ​യി. അ​വ​ശേ​ഷി​ച്ച​വ പി​ന്നീ​ട് വ്യ​വ​സാ​യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ന്ന് അ​ഴി​ച്ചുമാ​റ്റു​ക​യാ​യി​രു​ന്നു.

നി​ല​വി​ല്‍ വ​ലി​യ മ​ര​ങ്ങ​ള്‍ വ​ള​ര്‍​ന്നുനി​ല്‍​ക്കു​ന്ന കാ​ടു​ക​ള്‍​ക്കി​ട​യി​ല്‍ പ​വ​ര്‍​ലൂം കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​യു​ടെ ചി​ല ചെ​റി​യ ഭ​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കുന്നത്. അ​ടു​ത്തി​ടെ​യും വ്യ​വ​സാ​യവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം

പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യ പ​ട​നി​ലം ജം​ഗ്ഷ​ന് സ​മീ​പ​ത്തെ സ്ഥ​ല​ത്തെ കാ​ടു​ക​ള്‍ എ​ത്ര​യും വേ​ഗം വെ​ട്ടി​മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും കാ​ടും പൂ​ര്‍​ണ​മാ​യി നീ​ക്കം ചെ​യ്ത് ഈ ​സ്ഥ​ലം പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ പു​തി​യ തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ളോ മ​റ്റ് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ളോ ഇ​വി​ടെ ആ​രം​ഭി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

District News

ഗ​ര്‍​ഭി​ണി​യാ​യ ഭാ​ര്യ​യു​ടെ ആ​ത്മ​ഹ​ത്യ​യ്ക്കു പി​ന്നാ​ലെ ഭ​ര്‍​ത്താ​വും മ​രി​ച്ച നി​ല​യി​ല്‍

എ​ട​ത്വ: ഗ​ര്‍​ഭി​ണി​യാ​യ ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്ത വി​വ​രം അ​റി​ഞ്ഞ് ദോ​ഹ​യി​ല്‍നി​ന്ന് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വാ​വി​നെ ബംഗ​ളൂ​രു​വി​ലെ ഒ​രു ലോ​ഡ്ജി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. എ​ട​ത്വ കൊ​ടു​പ്പു​ന്ന പു​ത്ത​ന്‍​വീ​ട്ടി​ല്‍ പി.​എ​സ്. സ​നു​ക്കു​ട്ട​ന്‍ (30) ആ​ണ് മ​രി​ച്ച​ത്. സ​നു​ക്കു​ട്ട​ന്‍റെ ഭാ​ര്യ മാ​വേ​ലി​ക്ക​ര ഉ​മ്പ​ര്‍​നാ​ട് പ​ഴ​യ​തോ​പ്പി​ല്‍ ഹ​രീ​ഷ്മ(27)യെ ​ര​ണ്ടു ദി​വ​സം മു​മ്പ് വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

നാ​ലു​മാ​സം മു​ന്‍​പാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ന്ന​ത്. ഹ​രീ​ഷ്മ മൂ​ന്നുമാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. ഒ​രു മാ​സം മു​ന്‍​പാ​ണ് സ​നു​ക്കു​ട്ട​ന്‍ ജോ​ലി​ക്കാ​യി ദോ​ഹ​യി​ലേ​ക്കു പോ​യ​ത്. ഭാ​ര്യ​യു​ടെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​തോ​ടെ സ​നു​ക്കു​ട്ട​ന്‍ അ​ടി​യ​ന്ത​ര​മാ​യി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ബംഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങി​യശേ​ഷം നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​മെ​ന്ന് വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് സ​ഹോ​ദ​ര​നും ബ​ന്ധു​വും നെ​ടു​മ്പാ​ശേ​രി​യി​ല്‍ കാ​ത്തു​നി​ന്നെ​ങ്കി​ലും സ​നു​ക്കു​ട്ട​ന്‍ അ​വി​ടെ​യെ​ത്തി​യി​ല്ല. തു​ട​ര്‍​ന്ന് ബംഗ​ളൂ​രു വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ സ​നു​ക്കു​ട്ട​ന്‍ അ​വി​ടെ എ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ബം​ഗ​ളൂ​രു​വി​ലെ​ത്തി, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെയും പൊ​ലീ​സിന്‍റെയും സ​ഹാ​യം തേ​ടി. ഇ​തി​നി​ടെ ഒ​രു ലോ​ഡ്ജി​ല്‍ മ​ല​യാ​ളി യു​വാ​വി​നെ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ക്കു​ക​യും ബ​ന്ധു​ക്ക​ള്‍ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.

വി​വാ​ഹ​ശേ​ഷം സ​നു​ക്കു​ട്ട​ന്‍ മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി ഹ​രീ​ഷ്മ​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്നും ഗാ​ര്‍​ഹി​ക പീ​ഡ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഈ ​ആ​രോ​പ​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. സ​നു​ക്കു​ട്ട​ന്‍റെ വീ​ട്ടി​ല്‍ അ​മ്മ​യും സ​ഹോ​ദ​രി​യും സ​ഹോ​ദ​രി​യു​ടെ ഭ​ര്‍​ത്താ​വും സ​ഹോ​ദ​ര​നും മാ​ത്ര​മാ​ണു​ള്ള​ത്.

പി​താ​വ് നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ബംഗ​ളൂ​രു​വി​ലെ വൈ​ദേ​ഹി ആ​ശു​പ​ത്രി​യി​ല്‍ ഇന്നലെ രാ​വി​ലെ ന​ട​ന്നു. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.

ഹ​രീ​ഷ്മ​യു​ടെ സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച മാ​വേ​ലി​ക്ക​ര​യി​ല്‍ ന​ട​ന്നു. സം​സ്‌​കാ​രച്ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ സ​നു​ക്കുട്ട​ന്‍റെ ബ​ന്ധു​ക്ക​ളെ ഹ​രീ​ഷ്മ​യു​ടെ ബ​ന്ധു​ക്ക​ള്‍ ത​ട​ഞ്ഞു തി​രി​ച്ച​യ​ച്ചി​രു​ന്നു.

District News

അ​ക്വാ​ട്ടി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നേ​ട്ട​വു​മാ​യി കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ്

കൈ​ന​ക​രി: ആ​ല​പ്പു​ഴ അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​വേ​ലി​ക്ക​ര​യി​ൽ ന​ട​ത്തി​യ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ കൈ​ന​ക​രി സെന്‍റ് മേ​രീസ് ഹൈ​സ്കൂ​ളി​ന് അ​ഭി​മാ​നം നേ​ട്ടം. 200, 100, 50 മീ​റ്റ​ർ ബ​ട്ട​ർ ഫ്ലൈയി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ആ​ൽ​ഫി​ൻ സോ​ണി ക​ര​സ്ഥ​മാ​ക്കി. ആ​ല​പ്പു​ഴ ജി​ല്ലാ ടീ​മി​ലേ​ക്ക് സെ​ല​ക‌്ഷ​ൻ നേ​ടു​ക​യും ചെ​യ്തു.

50 മീ​റ്റ​ർ ബാ​ക്ക് സ്ട്രോ​ക്കി​ൽ ര​ണ്ടാം സ്ഥാ​നം സു​ധി സ​ജി​കു​മാ​റും 100 മീ​റ്റ​ർ ബാ​ക്ക് സ്ട്രോ​ക്കി​ൽ ര​ണ്ടാം സ്ഥാ​നം കെ.​കെ. അ​മ്പോ​റ്റി​യും 200 മീ​റ്റ​ർ ബ്രെ​സ്റ്റ് സ്ട്രോ​ക്കി​ൽ എം.​എ​സ്. ശ്രീ​ഹ​രി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സ്കൂ​ൾ നീ​ന്ത​ൽ പ​രി​ശീ​ല​ക​നാ​യ എ​ൻ. പ്ര​ദീ​പി​ന്‍റെയും വി.​എ​സ്. സ​ജി​യു​ടെ​യും പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞു.

Latest News

Corehub Up